ദുബൈയിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾക്കും പിന്തുടർച്ചാവകാശ സൗകര്യം
text_fieldsദുബൈ: ദുബൈയിൽ സമൂഹ മാധ്യമ അക്കൗണ്ടുകളും ക്രിപ്റ്റോ കറൻസികൾ പോലുള്ള ഒാൺലൈൻ സ്വത്തുക്കളും മരണ ശേഷം നിയമപരമായി മറ്റുള്ളവർക്ക് കൈമാറാൻ സംവിധാനം. സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് പിന്തുടർച്ചാവകാശം നൽകാമെന്ന് കഴിഞ്ഞയാഴ്ച ജർമനിയിലുണ്ടായ ചരിത്രപരമായ വിധിയെ തുടർന്നാണ് ദുബൈ ഇൻറർനാഷനൽ ഫൈനാൻഷ്യൽ സെൻറർ (ഡി.െഎ.എഫ്.സി) കോടതികളിൽ ഒസ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന യു.എ.ഇയിലെ താമസക്കാർക്ക് ഇത്തരമൊരു സൗകര്യം ലഭ്യമാകുന്നത്. ജർമൻ നിയമ പ്രകാരം ഒസ്യത്ത് രജിസ്ട്രേഷൻ നടത്തിയ യൂറോപ്യരായിരിക്കും ഇൗ സംവിധാനത്തിെൻറ ആദ്യ ഗുണഭോക്താക്കൾ.
ജർമൻ കോടതിയുടെ വിധിക്ക് പിന്നാലെ മറ്റു രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളും വിർച്വൽ സ്വത്തുക്കൾക്ക് പിന്തുടർച്ചാവകാശം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വീട്, ബാങ്ക് അക്കൗണ്ട്, സ്ഥലം തുടങ്ങിയ സ്വത്തുക്കൾ അനന്തരാവകാശികൾക്ക് കൈമാറുന്നത് പോലെ ഒാൺലൈൻ സ്വത്തുക്കളും സമൂഹ മാധ്യമ അക്കൗണ്ടുകളും കൈമാറ്റം സാധ്യമാക്കുന്നതാണ് ഇൗ നടപടി. ഒാൺലൈൻ സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന വിധിയോടെ ഇക്കാര്യത്തിൽ അതിവേഗമുള്ള മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഡി.െഎ.എഫ്.സി ഒസ്യത്ത് സേവന കേന്ദ്രം ഡയറക്ടർ സീൻ ഹേഡ് അഭിപ്രായപ്പെടുന്നു.
ഒരാൾ മരിച്ചാൽ അയാളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ വിവിധ മാർഗങ്ങളാണ് സമൂഹ മാധ്യമ കമ്പനികൾ നിലവിൽ അനുവദിക്കുന്നത്. സ്വന്തം ടൈംലൈനിൽ അവസാന സന്ദേശം പോസ്റ്റ് ചെയ്യുന്നതിനുള്ള ഒരാളെ നിർദേശിക്കാൻ ഫേസ്ബുക്ക് അനുവദിക്കുന്നുണ്ട്. ഉപയോക്താവിെൻറ മരണ ശേഷം അക്കൗണ്ട് അനുസ്മരണത്തിനുള്ള സാധ്യതയാണ് ഇൻസ്റ്റഗ്രാം നൽകുന്നത്.
എന്നാൽ അക്കൗണ്ട് ഒരു തരത്തിലും മാറ്റത്തിരുത്തൽ വരുത്താൻ സാധിക്കില്ല. അതേസമയം, അക്കൗണ്ട് ഭാഗികമായി പോലും കൈകാര്യം ചെയ്യാൻ ട്വിറ്റർ ആരെയും അനുവദിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.