സാമൂഹികപ്രവർത്തകർ ലൈസൻസ് പുതുക്കണം
text_fieldsദുബൈ: സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർ നിശ്ചിത കാലയളവിനുശേഷം 60 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കണമെന്ന് കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ). സാമൂഹിക പ്രവർത്തകർ, കൗൺസിലർമാർ, സോഷ്യൽ തെറാപ്പിസ്റ്റ്, ബിഹേവിയറൽ അനലിസ്റ്റ്, അസിസ്റ്റന്റ് ബിഹേവിയറൽ അനലിസ്റ്റ്, സൈകോളജിസ്റ്റ്, അസിസ്റ്റന്റ് സൈകോളജിസ്റ്റ് തുടങ്ങിയ മേഖലകളിലെ പ്രഫഷനലുകളാണ് ലൈസൻസ് പുതുക്കേണ്ടത്.
ഈ സേവനങ്ങൾ നൽകുന്നവർ സി.ഡി.എയിൽനിന്ന് ലൈസൻസെടുത്തിരിക്കണമെന്ന് നിർബന്ധമാണ്. രണ്ടുവർഷത്തേക്കാണ് ഇതിന്റെ കാലാവധി. ഇതിന് 60 ദിവസം മുമ്പുതന്നെ ലൈസൻസ് പുതുക്കണമെന്നാണ് സി.ഡി.എയുടെ പുതിയ നിർദേശം. സാമൂഹിക മേഖലയിലെ സുതാര്യതക്കായാണ് സി.ഡി.എ ലൈസൻസ് നിർബന്ധമാക്കിയിരിക്കുന്നത്.
സി.ഡി.എയിലെ ലൈസൻസിങ് ആൻഡ് മോണിറ്ററിങ് വിഭാഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ലൈസൻസെടുക്കുന്നവരുടെ പ്രവർത്തനങ്ങൾ സി.ഡി.എ നിരീക്ഷിച്ചുകൊണ്ടിരിക്കും. സാമൂഹിക പ്രവർത്തനം മറയാക്കി തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുക എന്നതും അധികൃതരുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.