അബൂദബി കോർണിഷിൽ സൗരോർജ അലങ്കാര വിളക്കുകൾ
text_fieldsഅബൂദബി: അബൂദബി കോർണിഷിലെ അൽ കാസിർ നടപ്പാതയിൽ സൗരോർജ അലങ്കാര വിളക്കുകൾ സ്ഥാപിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റി. പരിസ്ഥിതി സൗഹൃദ പരിഹാരമാർഗങ്ങൾ പ്രോൽസാഹിപ്പിക്കുന്ന മാതൃകാപദ്ധതിയായാണ് സൗരോർജ വിളക്കുകൾ മുനിസിപ്പാലിറ്റി സ്ഥാപിച്ചത്. അടിസ്ഥാനസൗകര്യ, മുനിസിപപൽ അസറ്റ് മേഖലയുടെ പിന്തുണയോടെയും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയും നടപ്പാക്കിയ പദ്ധതി, സുസ്ഥിരത, ഊർജ കാര്യക്ഷമത, നഗര സൗന്ദര്യവത്കരണം എന്നിവക്കുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതക്ക് അടിവരയിടുന്നതാണെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ചെടികൾക്കും പൂക്കൾക്കും മറ്റുമിടയിലാണ് സൗരോർജ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചത്.
നഗരത്തിന്റെ ദൃശ്യഭംഗി കൂട്ടുക, സാമൂഹിക ക്ഷേമം വർധിപ്പിക്കുക, താമസക്കാരുടെയും സന്ദർശകരുടെയും മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന അലങ്കാര വിളക്കുകൾ മുനിസിപ്പാലിറ്റി സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.