കൗതുകമുണർത്തി സൂര്യഗ്രഹണം
text_fieldsദുബൈ: ചൊവ്വാഴ്ച യു.എ.ഇയിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ഉച്ചക്കുശേഷം 2.45 മുതൽ വൈകീട്ട് 4.55 വരെയാണ് ഈ വർഷത്തെ അവസാനത്തെ ഗ്രഹണം ദൃശ്യമായത്. വിവിധ സ്ഥലങ്ങളിൽ വാനനിരീക്ഷകരും സാധാരണക്കാരും അപൂർവ കൗതുകദൃശ്യം കാണുന്നതിന് പ്രത്യേക സംവിധാനങ്ങളുമായി കാത്തുനിന്നിരുന്നു. നേത്രസംരക്ഷണ സംവിധാനങ്ങളോടെ മാത്രമേ ഗ്രഹണ സമയത്ത് സൂര്യനെ നിരീക്ഷിക്കാൻ പാടുള്ളൂവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്റർനാഷനൽ അസ്ട്രോണമി സെന്റർ ചാനലുകൾ വഴി ഏർപ്പെടുത്തിയ ഓൺലൈൻ സൗകര്യവും പലരും ഗ്രഹണം വീക്ഷിക്കാൻ ഉപയോഗിച്ചു.
ദുബൈ അസ്ട്രോണമി ഗ്രൂപ്പിന്റെ സംയുക്ത സഹകരണത്തോടെ റോബോട്ട്മിയ ടെക്നോളജീസ് ദുബൈയിലെ അൽ തുറയ അസ്ട്രോണമി സെന്ററിൽ നിരീക്ഷണത്തിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. സൂര്യനെ പകുതിയോളം മായ്ക്കുന്ന തരത്തിലാണ് ദുബൈയിൽ കാണാനായത്. അതിനിടെ, വിവിധ എമിറേറ്റുകളിലെ പള്ളികളിൽ അസ്ർ നമസ്കാര ശേഷം സൂര്യഗ്രഹണ സമയത്ത് പ്രത്യേക നമസ്കാരവും സംഘടിപ്പിച്ചു. ഇസ്ലാമിക കാര്യ വകുപ്പുകളുടെ നിർദേശമനുസരിച്ചായിരുന്നു നമസ്കാരം ഒരുക്കിയത്. നിരവധി പേർ ഇതിൽ പങ്കാളികളായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.