എക്സ്പോ നഗരത്തിലുയരും സോളാർ വീടുകൾ
text_fieldsദുബൈ: കോഫി നൽകുന്ന റോബോട്ടുകൾ മുതൽ മൈക്കൽ ആഞ്ചലോയുടെ പ്രതീകാത്മക സൃഷ്ടിയെ അനുകരിക്കുന്ന 3 ഡി പ്രിൻറഡ് പ്രതിമ വരെ അണിനിരക്കുന്ന എക്സ്പോയിൽ മറ്റൊരു വിസ്മയവുമായാണ് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) വരവ്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീടുകളുടെ വ്യത്യസ്ത മോഡലുകൾ അണിനിരത്തിയായിരിക്കും എക്സ്പോയിലെ ദീവ പവലിയൻ ഒരുങ്ങുന്നത്.
സോളാർ ഡെക്കാത്ത്ലൺ മിഡിൽ ഈസ്റ്റിെൻറ രണ്ടാം സീസണോടനുബന്ധിച്ചായിരിക്കും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ പത്ത് യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ സോളാർ വീടുകൾ ഒരുക്കുക. ഒക്ടോബർ 20 മുതൽ നവംബർ 21 വരെ എക്സ്പോ കാലയളവിലാണ് ഇക്കുറി സോളാർ ഡെക്കാത്ത്ലൺ നടക്കുന്നത്. 2018ലെ സോളാർ ഡെക്കാത്ത്ലണിലെ വിജയികളുടെ പ്രദർശനവും ഇക്കുറിയുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സോളാർ പാർക്കിെൻറ യഥാർഥ മാതൃകയും ദീവ പവലിയനിലുണ്ടാകും.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാർമികത്വത്തിൽ ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജിയും ദീവയും യു.എസ് ഡിപ്പാർട്മെൻറ് ഓഫ് എനർജിയും ചേർന്നാണ് ഡെക്കാത്ത്ലൺ സംഘടിപ്പിക്കുന്നത്. വൈദ്യുതി, ജലവിതരണം എന്നിവയിൽ എക്സ്പോയുടെ ഔദ്യോഗിക പങ്കാളി കൂടിയാണ് ദീവ.
ഡക്കാത്ത്ലണിെൻറ ഭാഗമായി അന്താരാഷ്ട്ര യൂനിേവഴ്സിറ്റികളിൽ പഠിക്കുന്ന എൻജിനീയറിങ്- ആർകിെടക്ചർ വിദ്യാർഥികളാണ് സമ്പൂർണ സോളാർ വീടുകൾ നിർമിക്കുന്നത്. പത്ത് വീടുകളാണ് ഇത്തരത്തിൽ നിർമിക്കുന്നത്. എനർജി മാനേജ്മെൻറ്, നവീകരണം, വാസ്തുവിദ്യ, കാര്യക്ഷമത, സുസ്ഥിരത, താമസസൗകര്യം എന്നിവ മുൻനിർത്തിയായിരുന്നു വീട് നിർമാണം. വിജയികളെ കാത്തിരിക്കുന്നത് ഒരു കോടി ദിർഹമാണ്. യു.എ.ഇ ഖലീഫ യൂനിവേഴ്സിറ്റി, ഷാർജ യൂനിവേഴ്സിറ്റി, ലൂയി വില്ലെ യൂനിവേഴ്സിറ്റി- യു.എസ്.എ, ബ്രിട്ടീഷ് യൂനിവേഴ്സിറ്റി, ഹെരിയറ്റ്വാട്ട് ബഹ്റൈൻ, ഗോ സ്മാർട്ട്, ഒയാസിസ് അമേരിക്കൻ യൂനിവേഴ്സിറ്റി, മണിപ്പാൽ അക്കാദമി, സൗത്ത് ചൈന യൂനിവേഴ്സിറ്റി, ഇൻഫിനിറ്റി ഹൗസ് എന്നിവയാണ് ഡെക്കാത്ത്ലണിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.