ദുബൈ എയർപോർട്ടിൽ 15000 സോളാർ പാനലുകൾ; ഇനി സർവത്ര ‘സൂര്യവെളിച്ചം’
text_fieldsദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ രണ്ടാം നമ്പർ ടെർമിനൽ കുടുതൽ സ്മാർട്ടു ം പരിസ്ഥിതി സൗഹൃദവുമാവുന്നു. കാർബൺ ബഹിർഗമനം തടയുന്നതിനും വൈദ്യുതി ബില്ലിൽ 33 ലക ്ഷം ദിർഹം ലാഭിക്കാനും വഴിയൊരുക്കുന്ന ബൃഹത്തായ സോളാർ പദ്ധതിയാണ് ആവിഷ്കരിച്ചത്. ഇതിനായി 15000 പാനലുകൾ ഇവിടെ സ്ഥാപിച്ചു.
ദുബൈ എയർപോർട്ട്, ദുബൈ ഇലക്്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റി (ദീവ)യുടെ കീഴിലെ ഇത്തിഹാദ് എനർജി സർവീസ് കമ്പനി എന്നിവ ചേർന്നാണ് പദ്ധതിയുടെ സാക്ഷാൽക്കാരം. ദുവൈ വിമാനത്താവളത്തിനു വേണ്ടി വർഷത്തിൽ 74.83 ലക്ഷം കിലോവാട്ട് അവർ ൈവദ്യുതിയാണ് സോളാർ മാർഗേനെ ഉൽപാദിപ്പിക്കുക. അഞ്ച് മെഗാവാട്ടാണ് സോളാർ പദ്ധതിയുടെ ശേഷി. ഇൗ ടെർമിനലിലെ ലോഡ് 29 ശതമാനം കുറക്കുവാനും പ്രതിവർഷം 3243 മെട്രിക് ടൺ കാർബൺ ഡൈ ഒാക്സൈഡ് പുറംതള്ളൽ ഒഴിവാക്കാനും ഇതു സഹായിക്കും.
ശുദ്ധവും പുനരുൽപാദന ക്ഷമവുമായ ഉൗർജം സാധ്യമാക്കുവാൻ ലക്ഷ്യമിടുന്ന ദീവയുടെ ഷംസ് ദുബൈ പദ്ധതിയുടെ ഭാഗമായാണിത് ഒരുക്കുന്നത്. വില്ലകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് ദീവയുടെ ഗ്രിഡിലേക്ക് കൈമാറാൻ അവസരമൊരുക്കുന്നുമുണ്ട് ഇൗ പദ്ധതിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.