സൗരോർജ പാർക്ക്: മൂന്നാം ഘട്ടം തുടങ്ങി
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാർക്കിെൻറ മൂന്നാം ഘട്ട പ്രവർത്തനം ദുബൈയിൽ തുടങ്ങി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മൂന്നാം ഘട്ട പ്രവർത്തനത്തിനായി സോളാർപാർട്ട് തുറന്നുകൊടുത്തത്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ ഇന്നവേഷൻ സെൻററും ഇതോടൊപ്പം തുറന്നു. 50 ശതകോടി ദിർഹം ചെലവാണ് സോളാർ പാർക്കിന് പ്രതീക്ഷിക്കുന്നത്.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ പുതിയ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും വേദിയൊരുക്കുന്നതാണ് ഇന്നവേഷൻ സെൻറർ. മൂന്നാം ഘട്ടത്തിൽ 800 മെഗാവാട്ട് സൗരോർജം കൂടി ഉൽപാദിപ്പിക്കാനുള്ള ശേഷി കൈവരിക്കും. നാലാംഘട്ട നിർമാണവും സോളാർ പാർക്കിൽ പുരോഗമിക്കുകയാണ്. 950 മെഗാവാട്ടാണ് നാലാംഘട്ടത്തിെൻറ ശേഷി. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാലാംഘട്ടം. ലോകത്തിലെ ഏറ്റവും വലിയ സോളാൽ പവർ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. 264 മീറ്ററാണ് ഉയരം. 2030 ഓടെ 5000 മെഗാവാട്ട് സൗരോർജമാണ് മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിൽനിന്ന് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.