Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗരോർജ സഖ്യ...

സൗരോർജ സഖ്യ പരിപാടി:ഇന്ത്യയിലേക്കുള്ള യു.എ.ഇ  സംഘത്തെ ഹാമിദ്​ ബിൻ സായിദ്​ നയിക്കും

text_fields
bookmark_border
സൗരോർജ സഖ്യ പരിപാടി:ഇന്ത്യയിലേക്കുള്ള യു.എ.ഇ  സംഘത്തെ ഹാമിദ്​ ബിൻ സായിദ്​ നയിക്കും
cancel

അബൂദബി: ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്​ട്ര സൗരോർജ സഖ്യ (ഇസ) പരിപാടിയിൽ പ​െങ്കടുക്കുന്ന യു.എ.ഇ സംഘത്തെ അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ നയിക്കും. ഇന്ത്യയും ഫ്രാൻസും സംയുക്​തമായി ആതിഥ്യം വഹിക്കുന്ന പരിപാടി മാർച്ച്​ 11ന്​ ന്യൂഡൽഹിയിലാണ്​ സംഘടിപ്പിക്കുന്നത്​. താങ്ങാവുന്ന ചെലവിൽ സൗരോർജത്തിൽനിന്ന്​ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ലഭ്യമാക്കാനും സൗരോർജ സാ​േങ്കതികവിദ്യ സ്​ഥാപിക്കുന്നതിന്​ സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്നതാണ്​ പരിപാടി. 

2015ൽ പാരിസിൽ നടന്ന യു.എൻ കാലാവസ്​ഥ വ്യതിയാന സമ്മേളനത്തിൽ പ്രഖ്യാപിച്ച പാരിസ്​ ഉടമ്പടിയുടെ അടിസ്​ഥാനത്തിലാണ്​ സഖ്യം രൂപവത്​കരിച്ചത്​. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ ഫ്രാൻസിസ്​ ഒാലൻഡ്​ എന്നിവർ സംയുക്​തമായാണ്​ സഖ്യം രൂപവത്​കരണ പ്രഖ്യാപനം നടത്തിയത്​. 2017 ഒക്​ടോബറിലാണ്​ യു.എ.ഇ സഖ്യത്തിൽ ചേർന്നത്​. 2018 ഫെബ്രുവരിയിലാണ്​ ഇതിന്​ ഒൗദ്യോഗിക അംഗീകാരം ലഭിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solargulf newsmalayalam news
News Summary - solar-uae-gulf news
Next Story