ഐക്യദാർഢ്യം: യു.എ.ഇയിൽ പ്രധാന പരിപാടികൾ റദ്ദാക്കി
text_fieldsദുബൈ: ഗസ്സയിൽ ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യു.എ.ഇയിൽ നടക്കാനിരിക്കുന്ന ചില പ്രധാന പൊതു പരിപാടികൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു. ഗസ്സയിൽ സമാധാനത്തിന് ആഹ്വാനം ചെയ്താണ് ആഘോഷ പരിപാടികൾ, ഫിലിം ഫെസ്റ്റിവലുകൾ, ഫാഷൻ ഇവന്റുകൾ എന്നിവ ഉൾപ്പെടെ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുന്നത്. ഫാഷൻ ട്രസ്റ്റ് ഓഫ് അറേബ്യ അവാർഡ്സ്, ലബനീസ് ഡി.ജെ റോഡ്ജ്, ദുബൈ കോമഡി ക്ലബ്, എം.ടി.വി യൂറോപ് മ്യൂസിക് അവാർഡ്സ്, അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ഗാല, ചോപാർട്സ് ഹൈലെവൽ ജ്വല്ലറി ഇവന്റ്, കർത്താജ് ഫിലിം ഫെസ്റ്റിവൽ, അജ്യാൽ ഫിലിം ഫെസ്റ്റിവൽ എന്നീ ഇവന്റുകളാണ് റദ്ദാക്കിയത്.
എക്സ്, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടികൾ റദ്ദാക്കിയ വിവരം ബന്ധപ്പെട്ടവർ അറിയിച്ചത്. ഒക്ടോബർ 25നായിരുന്നു ഫാഷൻ ട്രസ്റ്റ് ഓഫ് അറേബ്യ അവാർഡ്സ് നിശ്ചയിച്ചിരുന്നത്. ഈജിപ്ഷ്യൻ ഗായകൻ ആമിർ ദിയാബ് പങ്കെടുക്കുന്ന ഡി.ജെ റോഡ്ജും ദുബൈ കോമഡി ക്ലബും ഈ മാസം 20നായിരുന്നു തീരുമാനിച്ചിരുന്നത്. നവംബർ അഞ്ചിനായിരുന്നു എം.ടി.വി യൂറോപ് മ്യൂസിക് അവാർഡ്സ്.നവംബർ എട്ടു മുതൽ 16 വരെയായിരുന്ന ദോഹാസ് അജ്യാൽ ഫിലിം ഫെസ്റ്റിവൽ നിശ്ചയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.