യു.എ.ഇയിൽ ചില വിഭാഗം ജീവനക്കാർക്ക് വെള്ളിയാഴ്ച വർക്ക് ഫ്രം ഹോമിന് അനുമതി
text_fieldsദുബൈ: യു.എ.ഇയിലെ ചില വിഭാഗങ്ങളിൽപെട്ട ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോമിന് അനുമതി. ജോലി സ്ഥലത്ത് നിന്ന് വളരെ അകലെ താമസിക്കുന്നർക്ക് ഉൾപെടെയാണ് വിദൂര ജോലി നിർദേശിച്ചിരിക്കുന്നത്. ഇന്ന് മുതൽ വെള്ളിയാഴ്ച്കൾ പ്രവൃത്തി ദിനമാക്കുന്ന പശ്ചാത്തലത്തിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് നിർദേശം പുറപ്പെടുവിച്ചത്. അതേസമയം, 70 ശതമാനം ഫെഡറൽ സർക്കാർ ജീവനക്കാരും ഇന്ന് മുതൽ വെള്ളിയാഴ്ചകളിൽ ഓഫിസിലെത്തും.
പുതിയ പ്രവൃത്തി ദിനങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ജോലിക്കാർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറുമായും ജോലിസ്ഥലത്തെ എച്ച്.ആർ ഡിപ്പാർട്ട്‌മെന്‍റുമായും ഏകോപിപ്പിച്ചായിരിക്കണം വർക്ക് ഫ്രം ഹോം തീരുമാനിക്കേണ്ടത്. മാനേജരുടെ അനുമതി തേടണം. ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത് ആവശ്യമായ ജീവനക്കാർ ഓഫിസിലുണ്ട് എന്ന് ഉറപ്പാക്കണം. ഓരോ ഓഫിസിലും 70 ശതമാനത്തിൽ കുറയാത്ത ജീവനക്കാർ നേരിട്ട് ഹാജരാകണം. വിദൂരമായി ചെയ്യാവുന്ന ജോലികൾ ഏതൊക്കെയാണെന്ന് സ്ഥാപനം തെരഞ്ഞെടുക്കണം. ജോലി സ്ഥലത്ത് നിന്ന് വളരെ അകലെ താമസിക്കുന്നവർക്ക് മുൻഗണന നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
ഉച്ചക്ക് 12 വരെയായിരിക്കും ജോലി സമയം. സ്കൂളുകൾ ഭൂരിപക്ഷവും രാവിലെ 11.30ഓടെ അടക്കും. ഷാർജയിൽ വെള്ളിയാഴ്ച പൂർണ അവധിയായതിനാൽ ഇതൊന്നും എമിറേറ്റിനെ ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.