കോവിഡാനന്തര ബുദ്ധിമുട്ടുകൾക്ക് ചില പരിഹാരങ്ങൾ
text_fieldsകോവിഡ് നെഗറ്റിവായാലും പലർക്കും ബുദ്ധിമുട്ടുകൾ ഇപ്പോഴും വിട്ടൊഴിയുന്നില്ല. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളാണ് പ്രധാനമായും അലട്ടുന്നത്.
മാസങ്ങൾ കഴിഞ്ഞിട്ടും രുചിപോലും തിരിച്ചുകിട്ടാത്തവരുണ്ട്. ആശുപത്രിയിൽ പ്രവേശിക്കാത്തവരും നേരിയ രീതിയിൽ രോഗമുള്ളവരുമായ ആളുകൾക്കുപോലും വൈകി ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായും കാണുന്നു. ക്ഷീണം, ശ്വാസം മുട്ടൽ, ചുമ, നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ച് ഇറുകുന്ന അവസ്ഥ, അനോസ്മിയ, വിഷാദം, പേശിവേദന, സന്ധിവേദന, തലവേദന, തലകറക്കവും വെർട്ടിഗോയും, അമിത വിശപ്പ്, അതിസാരം, ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ, ഉറക്കമില്ലായ്മ, മുടികൊഴിച്ചിൽ, ഉത്കണ്ഠ തുടങ്ങിയവയാണ് സാധാരണ കാണുന്ന ബുദ്ധിമുട്ടുകൾ. ഇതൊരു പുതിയ രോഗമായതിനാൽ എല്ലാ ബുദ്ധിമുട്ടുകൾക്കും പരിഹാരങ്ങൾ കണ്ടെത്താനായിട്ടില്ല. ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
പരിഹാരങ്ങൾ:
ക്ഷീണം: മതിയായ വിശ്രമം, നല്ല ഉറക്കം, ശുചിത്വം എന്നിവയാണ് ക്ഷീണത്തിന് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പേശികളുടെ ബലഹീനത അല്ലെങ്കിൽ ഡീകണ്ടിഷനിങ് കാരണം കടുത്ത ക്ഷീണമുള്ള രോഗികൾക്ക് ഫിസിയോതെറപ്പി പ്രയോജനപ്പെടും.ഡിസ്പ്നിയ: മിതമായ ഡിസ്പ്നിയ ഉള്ളവർ ശ്വസന വ്യായാമങ്ങൾ ചെയ്താൽ മതിയാകും. ആഴത്തിലുള്ള ശ്വസന വ്യായാമവും ഒരു പരിധിവരെ ഡിസ്പ്നിയയെ തടുക്കും. മിതമായതും കഠിനവുമായ ഡിസ്പ്നിയ രോഗികൾ പൾമനോളജിസ്റ്റിെൻറ സഹായം തേടുന്നതും നല്ലതായിരിക്കും.
ചുമ: കടുത്ത കോവിഡുമൂലം ഉണ്ടാകുന്ന ചുമ തുടർ ചികിത്സകളിലൂടെ കൈകാര്യം ചെയ്യണം. ചില രോഗികള്ക്ക് ബ്രോങ്കോഡിലേറ്ററുകൾ അല്ലെങ്കിൽ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ ആവശ്യമായി വന്നേക്കാം.നെഞ്ചിലെ അസ്വസ്ഥതയും വേദനയും: നെഞ്ചിലെ അസ്വസ്ഥത ഭയപ്പെടേണ്ടതില്ല. ഇത് സാവധാനം പരിഹരിക്കപ്പെടും. രോഗിയുടെ സാധാരണ ജീവിതത്തെ ഇത് ബാധിക്കുന്നില്ലെങ്കിൽ ചികിത്സ ആവശ്യമില്ല.
സ്ഥിരമായതും കഠിനമായതുമായ അസ്വസ്ഥത: വൃക്കസംബന്ധമായ തകരാറുകളോ മറ്റ് പാർശ്വഫലങ്ങളുണ്ടാക്കുന്ന അസുഖങ്ങളോ ഇല്ലെങ്കിൽ നോൺസ്റ്റിറോയ്ഡൽ മരുന്നുകളാണ് (എൻ.എസ്.ഐ.ഡി.എസ്) ഇവർക്ക് ഡോക്ടർമാർ നൽകുന്നത്.രുചിയും മണവും നഷ്ടപ്പെടൽ: ഇത് തനിയെ തിരിച്ചുകിട്ടും. ചിലർക്ക് ദിവസങ്ങൾ എടുക്കുമെന്ന് മാത്രം. എന്നാൽ, സ്ഥിരമായ ഘ്രാണപ്രശ്നങ്ങളുള്ള രോഗികൾക്ക് ഇ.എൻ.ടി സ്പെഷലിസ്റ്റിെൻറ വിലയിരുത്തൽ ആവശ്യമായി വന്നേക്കാം.
മാനസിക ബുദ്ധിമുട്ട്:
കടുത്ത ഉത്കണ്ഠയും വിഷാദവും ഉള്ളവരെ സഹായിക്കേണ്ടത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കടമയാണ്. ഇവർക്ക് മാനസിക പിന്തുണയേകാൻ കഴിയണം. പരമാവധി മറ്റുള്ളവരുമായി ഇടപഴകാൻ ശ്രദ്ധിക്കണം. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) ഉള്ള രോഗികൾ സൈക്യാട്രിസ്റ്റിനെ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.