അസിഡിറ്റി മറികടക്കാൻ ചില വഴികൾ
text_fields1. നോമ്പുകാലത്തെ അത്താഴം മുടക്കാതിരിക്കുക.
2. നോമ്പ് തുറന്ന ഉടൻ കൂടിയ തോതിൽ ഭക്ഷണം കഴിക്കാതിരിക്കുക. പഴവർഗങ്ങളും കാരക്കയും വെള്ളവും ഉപയോഗിച്ച് നോമ്പുതുറ. ഒരു മണിക്കൂർ കഴിഞ്ഞു മാത്രം പ്രധാന ഭക്ഷണം. അതും സമീകൃത രീതിയിൽ.
3. ഭക്ഷണം കഴിച്ചുള്ള പുകവലി ഉപേക്ഷിക്കുക
4. അത്താഴം ലളിതവും സമീകൃതവുമാക്കുക. കൂടുതൽ എരിവും പുളിയും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, പൊരിച്ചെടുത്ത വിഭവങ്ങളും മാറ്റിനിർത്തുക
5. നോമ്പുകാലത്തും അല്ലാത്ത നേരങ്ങളിലും പ്രധാന ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നത് നന്നല്ല. ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുമ്പെങ്കിലും പ്രധാന ഭക്ഷണം കഴിക്കുന്നതാകും അഭികാമ്യം.
6. വെള്ളം പരമാവധി കുടിക്കുക. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ അസിഡിറ്റി പ്രശ്നങ്ങൾ വിടാതെ പിന്തുടരും
7. കഫീൻ ഘടകങ്ങൾ ചേർന്ന ചായയുടെയും കോഫിയുടെയും ഉപയോഗം പരമാവധി കുറക്കുക. ശരീരത്തിലെ ജലാംശം പുറന്തള്ളുന്നതിൽ മിടുക്കരാണ് ഇക്കൂട്ടർ എന്നറിയുക
8. പഴവർഗങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കുന്ന രീതിയും അത്ര നന്നല്ല.
9. ത്രിഫല ചൂർണവും മറ്റും മോരിൽ ചേർത്ത് കഴിക്കുന്നത് അസിഡിറ്റിയെ ഒതുക്കാൻ ഗുണം ചെയ്യും
10. ഭക്ഷണരീതികളിൽ മാറ്റം വരുത്തിയിട്ടും അസിഡിറ്റിയും അനുബന്ധ പ്രശ്നങ്ങളും തുടരുകയാണെങ്കിൽ വിദഗ്ധ ഡോക്ടറെ കാണാൻ മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.