സോണി ആൽഫ വ്ലോഗിങ് കാമറ
text_fieldsകഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സോണി ആൽഫയുടെ വ്ലോഗിങ് കാമറയാണ് ZV-E10. മിറർ ലെസ് ശ്രേണിയിലെ ലാർജ് APS-C സെൻസറോടെയാണ് കാംകോഡർ പുറത്തിറങ്ങാൻ പോകുന്നത്. വ്ലോഗിങ് ആവശ്യക്കാരുടെ ലളിതമായ രീതികളാണ് കാമറയിലുള്ളത്. vlogging made simple എന്നാണ് സോണി തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ആൽഫ ZV, A5000, A6000 സീരിസിലെ ഏകദേശം എല്ലാ സവിശേഷതകളും ZV-E10ലുമുണ്ട്. എന്നാൽ 24-മെഗാപിക്സൽ APS-Cസെൻസർ, മാറ്റാവുന്ന ലെൻസ് മൗണ്ട് എന്നീ കാരണങ്ങളാൽ ZV-1ൽ നിന്നും ZV-E10 വ്യത്യസ്തമാണ്.
4kവീഡിയോ ഫുറ്റേജാണെങ്കിൽ 30 ഫ്രെയിം പെർ സെക്കൻറിലും ഫുൾ hdയിൽ 120 ഫ്രെയിം പെർസെക്കൻറിലും വീഡിയോ എടുക്കാൻ കഴിയും. ക്യാമറയുടെ ബോഡിയിൽ തന്നെയുള്ള ഇമേജ് സ്റ്റെബിലൈസേഷൻ ഹാൻഡ്ഹെൽഡ് ഷൂട്ടിംഗ് വളരെ എളുപ്പമാക്കും. വലുപ്പത്തിൽ മുമ്പുള്ള കാമറയായ A6000യേക്കാൾ ചെറുതാണ് പുതിയ ZV-E10.വ്യൂ ഫൈൻഡർ ഇല്ല എന്നത് ഇതിെൻറ കോട്ടമായി വിലയിരുത്തുന്നുണ്ടങ്കിലും പുറത്തേക്ക് വലിക്കാവുന്ന രീതിയിലുള്ള ഫ്ലിപ്പ് ഔട്ട് സ്ക്രീൻ ക്യാമറയിലുണ്ട്. 'പ്രൊഡക്റ്റ് ഷോകേസ്' അഥവാ ക്യാമറക്ക് മുമ്പിലെത്തിയാലുള്ള ട്രാക്കിംഗ് രീതി ZV-1പോലെ നിലനിർത്തുകകയും ഫേസ് ട്രാക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തതായി ആൽഫ അവകാശപ്പെടുന്നുമുണ്ട്. സോണിയുടെ FEമൗണ്ട് E മൗണ്ട് എന്നിവ സപ്പോർട്ട് ചെയ്യുന്നുണ്ട് ഈ ക്യാമറയിൽ.
കാമറ ബോഡിയിലുള്ള ബോക്കെ സ്വിച്ച് ZV-E10 നെ മികച്ചതാകുമെന്ന് വിലയിരുത്തുന്നു. ഈ സ്വിച് അമർത്തുന്നതോടെ ലഭ്യമായ ലൈറ്റിനെ ഏറ്റവും കുറഞ്ഞ എഫ്-സ്റ്റോപ്പ് തൽക്ഷണം സജ്ജമാക്കുന്നു. അതുവഴി, ക്യാമറക്ക് മുമ്പിലെ ആളിനെ, അല്ലെങ്കിൽ വസ്തുവിനെ പശ്ചാത്തലത്തിൽ നിന്നും വ്യക്തമായി വേറിട്ടുനിൽക്കാൻ(Depth of field)ഇത് സഹായിക്കുന്നു. കാറ്റിെൻറ ശബ്ദം തടയാൻ സഹായിക്കുന്ന ഒരു ഹോട്ട്ഷൂ ഘടിപ്പിച്ച മഫും ഇതിലുണ്ട്. built-in മൈക്രോഫോണുകൾ 3 വശത്തുള്ള ശബ്ദങ്ങളെ(ഇടത്, വലത്, സെൻട്രൽ) വലിച്ചെടുക്കുന്നുണ്ട്. ഇത് കൂടുതൽ വ്യക്തതയോടെ ആമ്പിയൻസ് ശബ്ദങ്ങൾ ക്രമീകരിക്കും. ശബ്ദ സംവിധാനങ്ങൾ മികച്ചതാകാൻ എക്സ്റ്റേണൽ മൈക്ക് പോർട്ടും 3.5 ഹെഡ്ഫോൺ പോർട്ടും ക്യാമറയിലുണ്ട്. ക്യാമറയിലെ S&Q ബട്ടൺ അമർത്തിയാൽ, നിലവിലുള്ള സ്പീഡിൽ നിന്നും 4x കുറവ് വരുന്നതോടെ സൂപ്പർ സ്ലോ മോഷൻ ഫീൽ വിഡിയോക്ക് കൈവരുന്നുണ്ട്.
80 മിനുട്ട് വിഡിയോയും 440 ഫോട്ടോകളും എടുക്കാൻ കഴിയുന്ന ബാറ്ററി ലൈഫ് ആണ് ആൽഫയുടെ അവകാശവാദം. USB-Cപോർട്ട് വഴി ഒരു സ്മാർട്ട്ഫോണിലേക്ക് കണക്റ്റുചെയ്ത് സോഷ്യൽ മീഡിയ സ്ട്രീമിംഗും സാധ്യമാകും. ഡയറക്റ്റ് പവർ സപ്ലൈ കണക്ഷൻ ഉൾപ്പെടുത്തി വെബ്ക്യാം ആവശ്യങ്ങളും ക്യാമറയിലൂടെ നടക്കും. കറുപ്പിലും വെള്ളയിലും സോണി ആൽഫ ZV-E10 ലഭ്യമാകും. സോണിയുടെ 16-50mm F/3.5-5.6 പവർ സൂം ലെൻസ് ഉൾപ്പെടെയുള്ള കിറ്റിന് ഏകദേശം 3000 ദിർഹം(ഏകദേശം അറുപതിനായിരം രൂപ) ചിലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്. ആഗസ്റ്റ് അവസാനത്തോടെയാണ് വ്ലോഗർമാരുടെ പുതിയ കൂട്ടായ സോണി ആൽഫ ZV-E10 വിപണിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.