ദക്ഷിണ കൊറിയൻ പ്രസിഡൻറ് യു.എ.ഇയിൽ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച
text_fieldsഅബൂദബി: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സൂക്-യോൽ ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളടക്കം വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ഭരണാധികാരികളുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾ, തന്ത്രപ്രധാനമായ വികസന പദ്ധതികൾ സന്ദർശിക്കൽ എന്നിവ സന്ദർശനത്തിൽ ഉൾപ്പെടും.
യുൻ സൂക്-യോലിന് ആദരവർപ്പിച്ച് യു.എ.ഇയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച കൊറിയൻ പ്രസിഡന്റിനെ വഹിച്ചുള്ള വിമാനത്തെ ഇമാറാത്തി യുദ്ധവിമാനങ്ങൾ അനുഗമിച്ചിരുന്നു. വിമാനത്താവളത്തിൽ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഊർജ, അടിസ്ഥാന സൗകര്യ വികസനമന്ത്രി ഡോ. സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി എന്നിവരടക്കമുള്ളവർ ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.