'സ്പർശം-22' എടക്കുളം പ്രവാസി സംഗമം
text_fieldsദുബൈ: 51ാമത് ദേശീയദിനത്തോടനുബന്ധിച്ച് എടക്കുളം സൗഹൃദ കൂട്ടായ്മ ജി.സി.സി കമ്മിറ്റി 'സ്പർശം-22' എന്ന പേരിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു. ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ അടക്കം അറുനൂറിലേറെ പേർ സംഗമത്തിന് പങ്കെടുത്തു. കൂട്ടായ്മ പ്രസിഡന്റ് സി.പി. അബ്ദുസ്സമദിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹ്യുദ്ധീൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കീഴിലുള്ള സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് എടക്കുളത്ത് സ്വന്തമായി നിർമിക്കുന്ന കേന്ദ്രത്തിന്റെ പ്രോജക്ട് എടക്കുളം സാന്ത്വനം പാലിയേറ്റിവ് കെയർ പ്രസിഡന്റ് ചക്കാലിപ്പറമ്പിൽ ഹമീദ് ചടങ്ങിൽ പരിചയപ്പെടുത്തി. 40 വർഷത്തിലേറെയായി പ്രവാസം തുടരുന്നവരെയും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്നവരെയും ആദരിച്ചു. സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, യുവവ്യവസായി അജിത്ത് തയ്യിൽ, അബ്ദുൽ ജബ്ബാർ ഉണ്ണിയാലുക്കൽ, അവറാങ്കൽ മൊയ്ദീൻ കുട്ടി, സി.വി. ഖാലിദ്, തൂമ്പിൽ ഹംസ, കുഞ്ഞാലൻകുട്ടി ഗുരുക്കൾ, ഹാഫിസ് പടിയത്ത്, ജുബൈർ വെള്ളാടത്ത് എന്നിവർ സംസാരിച്ചു. ഷിബു, അശ്വതി ഹരി എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും അരങ്ങേറി. നാസർ ഒളകര, സി.പി മുഹമ്മദ്, കെ.വി ഹസൻ, നസീർ സി.പി, കെ.പി മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി. എടക്കുളം സൗഹൃദ കൂട്ടായ്മ ജനറൽ സെക്രട്ടറി റിസ്വാൻ തൂമ്പിൽ സ്വാഗതവും ട്രഷറർ ഇ.പി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.