പാസ്പോർട്ട് പുതുക്കാൻ പ്രത്യേക ക്യാമ്പ്
text_fieldsദുബൈ: അടിന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പ് ഏർപെടുത്തി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. അടുത്ത രണ്ട് ഞായറാഴ്ചകളിലാണ് വാക് ഇൻ പാസ്പോർട്ട് സേവ ക്യാമ്പുകൾ നടത്തുന്നത്. ദുബൈയിലെയും ഷാർജയിലെയും നാല് ബി.എൽ.എസ് സെന്‍ററുകളിൽ രേഖകളുമായി നേരിട്ടെത്തിയാൽ മതി. മുൻകൂർ അപ്പോയിന്‍റ്മെന്‍റിന്‍റെ ആവശ്യമില്ല. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും അവസരം.
ബർദുബൈ മൻഖൂൽ റോഡിലെ അൽ ഐൻ സെന്‍ററിന് എതിർവശത്തെ അൽ ഖലീജ് സെന്‍റർ (എം േഫ്ലാർ), ദുബൈ ദേര സിറ്റി സെന്‍റർ (ഗ്രൗണ്ട് േഫ്ലാർ), ബർദുബൈ ബാങ്ക് സ്ട്രീറ്റിലെ ഹബീബ് ബാങ്ക് എ.ജി സുറിച്ച് അൽ ജവാറ ബിൽഡിങിലെ പ്രീമിയം ലോഞ്ച് സെന്‍റർ, ഷാർജ എസ്.എസ്.ബി.സി ബാങ്ക് കെട്ടിടത്തിലെ എസ്.എസ്.ബി.സി സെന്‍റർ എന്നിവിടങ്ങളിലാണ് ക്യാമ്പ്. മെയ് 22, 29 തീയതികളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും ക്യാമ്പ്. 1.30 വരെ ടോക്കൺ നൽകും. ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളുമായാണ് എത്തേണ്ടത്. സംശയങ്ങൾക്ക് 80046342 എന്ന നമ്പറിൽ വിളിക്കാം.
ആർക്കൊക്കെ പങ്കെടുക്കാം
- അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക്
- ചികിത്സ, മരണം പോലുള്ള ആവശ്യക്കാർക്ക്
- ജൂൺ 30ന് മുൻപ് പാസ്പോർട്ട് കാലാവധി കഴിയുന്നവർക്ക്
- വിസ മാറുന്നവർക്കും വിസ കാലാവധി കഴിയുന്നവർക്കും
- പഠന ആവശ്യങ്ങൾക്കായി ഉടൻ എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക്
- പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ഉടൻ ജോലി, ഇമിഗ്രേഷൻ) ആവശ്യങ്ങളുള്ളവർക്ക്
- പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകാൻ തയാറെടുക്കുന്നവർക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.