ശൈഖ് സായിദ് ഫെസ്റ്റിവലില്‍ വേറിട്ട ദേശീയ ദിനാഘോഷങ്ങൾ
text_fieldsഅബൂദബി: 53ാമത് ദേശീയദിനത്തിൽ വ്യത്യസ്തമാർന്ന പരിപാടികളിലൂടെ ശ്രദ്ധയാകർഷിച്ച് ശൈഖ് സായിദ് ഫെസ്റ്റിവൽ. ദേശീയ വ്യക്തിത്വ ശാക്തീകരണ പദ്ധതിക്കും ഫെസ്റ്റിവല്‍ വേദിയില്‍ തുടക്കംകുറിക്കും. കരിമരുന്ന് പ്രകടനവും ഡ്രോണ്‍ ഷോ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നിന് ആരംഭിച്ച ദേശീയദിന പരിപാടികൾ മൂന്നിന് അവസാനിക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ അവസരമുണ്ട്. ദേശീയദിന ആഘോഷത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന ഫോട്ടോകള്‍ എടുത്താണ് മത്സരത്തില്‍ പങ്കുചേരേണ്ടത്.
‘മെമ്മറി ഓഫ് ദ നേഷന്‍’ എന്ന പവലിയനില്‍ യു.എ.ഇ പിന്നിട്ട 53 വര്‍ഷങ്ങളിലെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനോടുള്ള ആദരസൂചകമായുള്ള പ്രത്യേക സെഷനും എക്സോപിയിലുണ്ട്. ഹെറിറ്റേജ് കാരവന്, ദേശീയ ധോ കാരവൻ എന്നിവ ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണങ്ങളാണ്. മികച്ച വേഷവിധാന മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍നിന്ന് തെരഞ്ഞെടുത്തവർക്ക് സമ്മാനം നല്‍കും. യു.എ.ഇയുടെ പരമ്പരാഗത ആഭരണങ്ങളും പൈതൃകം ഉള്‍ക്കൊള്ളുന്ന ശൈലികള്‍ പ്രദര്‍ശിപ്പിക്കാനും മത്സരത്തില്‍ അവസരമുണ്ട്.
നാടന്‍ കലാബാന്ഡുകള് ഇമാറാത്തി നാടന്‍ കലാ ബാന്‍ഡുകളും വേദിയില്‍ അരങ്ങേറും. അന്താരാഷ്ട്ര നാടന്‍ കലാ ഗ്രൂപ്പുകളും ഫെസ്റ്റിവല്‍ വേദിയില്‍ എത്തും. വിവിധ ഫാല്കണുകളെയും സലൂകി നായ്ക്കളെയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഫാൽക്കണുകളെ കൈയില്‍വെച്ച് ഫോട്ടോയെടുക്കാനുള്ള അവസരമുണ്ടാകും. ഐക്യ മതിലുകള്‍ യൂനിയന്‍ വാള്‍സ് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന മതിലില്‍ സന്ദര്‍ശകര്‍ക്ക് യു.എ.ഇക്കും രാഷ്ട്രനേതാക്കള്‍ക്കും ആശംസകളും സന്ദേശങ്ങളും എഴുതാനും സാധിക്കും. കാര്‍ട്ടൂണ്‍ കാരക്ടര്‍ കാര്‍ണിവല്‍, പെയിന്റിങ്, കളറിങ് ശില്പശാലകള്, പരമ്പരാഗത കളികള്‍, നാടകങ്ങള്‍, വിനോദ ഷോകള്‍ മുതലായവയാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.