എക്സ്പോ സന്ദർശകർക്ക് സ്പെഷ്യൽ 'പാസ്പോർട്ട്'
text_fieldsദുബൈ: എക്സ്പോയിലെത്തി മടങ്ങുന്നവർക്ക് ജീവിതകാലം മുഴുവൻ സൂക്ഷിച്ച് വെക്കാൻ സ്പെഷ്യൽ 'പാസ്പാർട്ട്'. സാധാരണ പാസ്പോർട്ടിെൻറ മാതൃകയിലുള്ള 50 പേജ് ബുക്ക്ലെറ്റാണ് എക്സ്പോ സംഘാടകർ വ്യാഴാഴ്ച പുറത്തിറക്കിയത്. സന്ദർശിക്കുന്ന പവലിയനുകളുടെ സീലുകൾ 'പാസ്പോർട്ടിൽ' പതിപ്പിക്കുന്നതോടെ സന്ദർകർക്ക് കൂടുതൽ പവലിയനുകൾ കാണാൻ പ്രോൽസാഹനമേകും.
എക്സ്പോയുടെ മധുരസ്മരണകൾ ഭാവിയിൽ അയവിറക്കുന്നതിനുള്ള ഒാർമപുസ്തകം കൂടിയായിരിക്കും ഇത്. 20 ദിർഹം വില വരുന്ന 'പാസ്പോർട്ട്' എക്സ്പോ വേദിക്ക് ചുറ്റുമുള്ള എല്ലാ സ്റ്റോറുകളിലും ഇപ്പോൾ ലഭ്യമാണ്.
ദുബൈ എയർപോർട്ട് മൂന്നാം നമ്പർ ടെർമിനലിലെ എക്സ്പോ സ്റ്റോറിലും expo2020dubai.com/onlinestore എന്ന വെബ്സൈറ്റിലും ലഭിക്കും. 1967ലെ വേൾഡ് എക്സ്പോ മുതലാണ് പാസ്പോർട്ട് സേവനം തുടങ്ങിയത്. ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ഏതൊക്കെ പവലിയനുകളാണ് സന്ദർശിച്ചതെന്നും ഏതൊക്കെയാണ് കാണാത്തതെന്നും പാസ്പോർട്ട് നോക്കിയാൽ മനസിലാകും.
മഞ്ഞ നിറത്തിലുള്ള കവർപേജോടെ പുറത്തിറക്കിയിരിക്കുന്ന പാസ്പോർട്ടിന് സുരക്ഷ പരിരക്ഷയുമുണ്ട്. ഏകീകൃത നമ്പർ, പാസ്പോർട്ട് സൈസ് ഫോേട്ടാ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും. യു.എ.ഇയുടെ 50ാം വാർഷികത്തിെൻറ സ്മരണക്കായി രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് ആദരമർപ്പിക്കുന്നുണ്ട് 'പാസ്പോർട്ടിൽ'. യു.എ.ഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് എക്സ്പോ സന്ദർശിക്കുന്നവരുടെ 'പാസ്പോർട്ടിൽ' പ്രത്യേക സ്റ്റാമ്പും പതിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.