പ്രത്യേക അനുമതി: ഇന്ത്യയിൽനിന്നുള്ള മെഡിക്കൽസംഘം ദുബൈയിലെത്തി
text_fieldsദുബൈ: ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) പ്രത്യേക അനുമതിയോടെ ഇന്ത്യയിൽനിന്നുള്ള 73 അംഗ മെഡിക്കൽ സംഘം യു.എ.ഇയിൽ മടങ്ങിയെത്തി. ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയത്. രണ്ട് ബാച്ചുകളിലായാണ് ഇവർ എത്തിയത്. അവധിക്കായി നാട്ടിൽ പോയവർ യാത്രവിലക്ക് വന്നതോടെ കുടുങ്ങുകയായിരുന്നു. തീവ്രപരിചരണ വിഭാഗങ്ങളില്‍ പരിചയസമ്പന്നരായ മെഡിക്കല്‍ പ്രഫഷനലുകളും കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവരും അടങ്ങുന്നവരാണ് മടങ്ങിയെത്തിയത്. ഇവരെ തിരിച്ചെത്തിക്കുന്നതിന് ആസ്റ്റർ അധികൃതർ ഡി.എച്ച്.എയെ സമീപിച്ചിരുന്നു. അനുമതി ലഭിച്ചതോടെ യാത്രക്കാരുടെ പട്ടിക എമിറേറ്റ്സ് എയലൈനിന് കൈമാറി. ആരോഗ്യപ്രവർത്തകരുടെ യാത്ര സാധ്യമാക്കിയ ഡി.എച്ച്.എ, ദുബൈ എയർപോർട്ട് അതോറിറ്റി, എമിറേറ്റ്സ് എയർലൈൻ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഹൈദരാബാദ്, മധ്യപ്രദേശ് തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ളവരാണ് എത്തിയത്. യു.എ.ഇയിലെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സമൂഹത്തിനും ആരോഗ്യസേവനങ്ങള്‍ എത്തിക്കുകയെന്ന സുപ്രധാന ലക്ഷ്യം കൂടുതല്‍ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.