60 വയസ്സ് പിന്നിട്ടവർക്ക് അബൂദബിയില്‍ പ്രത്യേക സേവനം
text_fieldsഅബൂദബി: 60 വയസ്സ് പിന്നിട്ട പൗരന്മാര്ക്കും താമസക്കാര്‍ക്കും ബര്കിത്ന കാര്‍ഡ് ഉപയോഗിച്ച് അബൂദബിയില്‍ പ്രത്യേക സേവനം ലഭ്യമാവും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്നടക്കമുള്ള വിവിധ സേവനങ്ങള്‍ ഈ കാര്‍ഡുപയോഗിച്ച് നേടാം. ബര്കിത്ന കാര്‍ഡിന് പുറമെ ഫസാ കാര്‍ഡും മുതിർന്ന പൗരന്മാര്ക്ക് സ്വകാര്യ മേഖലയില്‍ ഇളവുകള്‍ നേടാന്‍ ഉപകരിക്കും.
എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് താം വെബ്സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷിക്കാം. അബൂദബിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാലറ്റ് പാര്‍ക്കിങ്, വൈദ്യസേവനം മുതലായ അവസരങ്ങളിലും ഇത്തരം കാർഡുള്ളവർക്ക് മുന്‍ഗണന ലഭിക്കും.
അതേസമയം ഇരു കാര്‍ഡുകളിലും യു.എ.ഇ പൗരന്മാര്ക്ക് ലഭിക്കുന്ന ചില സേവനങ്ങള്‍ താമസക്കാര്‍ക്ക് ലഭിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചു. കാര്‍ഡ് അപേക്ഷകന്റെ പേരിലുള്ള വാഹനത്തെ അബൂദബിയിലെ ടോളുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇമാറാത്തി, മുഖീം ബസ് കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ക്ക് അബൂദബിയിലും അല്‍ ദഫ്റയിലും സൗജന്യ യാത്രാ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തിസലാത്ത്, ഡു തുടങ്ങിയ ടെലികോം ഓപറേറ്റര്‍മാര്‍ ഇവര്‍ക്കായി വ്യത്യസ്ത പാക്കേജുകളില്‍ ഡിസ്കൗണ്ട് നല്‍കും. എയര്‍ അറേബ്യയില്‍ മുന്‍ഗണന ചെക്ക് ഇന്നും ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഡിസ്കൗണ്ടും നല്‍കും. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെയും ആരോഗ്യപരിചരണ കേന്ദ്രങ്ങളിലെയും സേവനങ്ങള്‍ക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.