നിശ്ചയദാർഢ്യ വിദ്യാർഥികളുടെ ബസുകൾ വർധിപ്പിക്കും
text_fieldsദുബൈ: ദുബൈയിലെ നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ട വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാൻ ഏർപ്പെടുത്തിയ പ്രത്യേക ബസുകളുടെ എണ്ണം വർധിപ്പിക്കും. ദുബൈ ടാക്സി കോർപറേഷനും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമാണ് ബസുകൾ ഏർപ്പെടുത്തിയത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് ബസുകളുടെ എണ്ണം വർധിപ്പിക്കുന്നത്. കുട്ടികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
നിശ്ചയദാർഢ്യ വിഭാഗം വിദ്യാർഥികൾക്കായി പ്രത്യേക തരം ബസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീൽചെയർ സഹിതം യാത്രചെയ്യാവുന്ന തരത്തിലാണ് ഈ ബസുകൾ ഒരുക്കിയിരിക്കുന്നത്. ദുബൈയിലെ സർക്കാർ സ്കൂളുകളിൽ ഇത്തരത്തിലുള്ള എട്ട് ബസുകളാണ് സർവിസ് നടത്തുന്നത്.
ഓരോ വാഹനത്തിലും നാലു കുട്ടികൾക്കു വീതം യാത്രചെയ്യാൻ കഴിയും. രണ്ട് വീൽചെയറുകളിടാനും രണ്ട് പേർക്ക് ഇരിക്കാനും സൗകര്യമുണ്ട്. താമസസ്ഥലങ്ങളുടെ മുന്നിലെത്തി കുട്ടികളെ വാഹനത്തിൽ കയറ്റുകയും തിരിച്ചെത്തിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.