സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിൽ വേഗപരിധി 90 കിലോമീറ്ററാക്കി
text_fieldsദുബൈ: ദുബൈ അൽെഎൻ റോഡിനും ജബൽ അലി ലിഹ്ബാബ് റോഡിനും മധ്യേയുള്ള ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ റോഡിൽ വേഗപരിധി വർധിപ്പിക്കാൻ ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റിയും തീരുമാനിച്ചു. ഇന്നു മുതൽ ഇതു നടപ്പാവും.നിലവിലെ വേഗപരിധിയിൽ നിന്ന് പത്തു കിലോമീറ്റർ വർധിപ്പിച്ച് മണിക്കൂറിൽ 90 കിലോമീറ്റർ വേഗമാക്കാനാണ് തീരുമാനം.
ദുബൈ സ്പീഡ് മാനേജ്മെൻറ് മാനുവൽ വിശദമായി വിശകലനം ചെയ്ത ശേഷമാണ് വേഗപരിധി വർധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുന്നതെന്ന് ആർ.ടി.എ ഗതാഗത-റോഡ് വിഭാഗം സി.ഇ.ഒ മൈത ബിൻ അദാഇ വ്യക്തമാക്കി. വേഗപരിധി മാറ്റിയതു സംബന്ധിച്ച അറിയിപ്പ് ബോർഡുകളും സൂചനകളും റോഡിൽ സ്ഥാപിക്കുമെന്ന് ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ വ്യക്തമാക്കി. സ്പീഡ് കാമറകൾ വേഗതക്കനുസൃതമായി ക്രമീകരിക്കും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ആർ.ടി.എയും ദുബൈ പൊലീസും ഇൗ വിഷയത്തിൽ നിരന്തര ചർച്ചകളും മുൻകരുതലുകളും കൈക്കൊണ്ടതായി അദ്ദേഹം അറിയിച്ചു. വേഗ പരിധി ഉയർത്തുന്നതും കുറക്കുന്നതും റോഡിെൻറയും സമീപ പ്രദേശങ്ങളുടെയും സാഹചര്യങ്ങൾ വിലയിരുത്തിയാണ്. കാൽ നടയാത്രക്കാരുടെ നീക്കങ്ങൾ, വാഹനങ്ങളുടെ ആധിക്യം, റോഡരികിലെ നഗരവത്കരണം, വാഹനയാത്രികൾ സ്വീകരിക്കുന്ന വേഗത, അപകട സംഭവങ്ങൾ, റോഡ് ആസൂത്രണം ചെയ്തിരിക്കുന്ന രീതി എന്നിവയും ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
യമനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള സൗദിയുടെ നേതൃത്വത്തിലെ സഖ്യത്തിൽ അംഗമായി മുൻനിരയിൽ നിന്നു പൊരുതിയ രാഷ്ട്രശിൽപിയുടെ ചെറുമകൻ കൂടിയായ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാനോടുള്ള ആദര സൂചകമായി ഏതാനും മാസം മുൻപാണ് റോഡിന് ഇൗ പേര് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.