അൽ ഇത്തിഹാദ് റോഡിൽ വേഗപരിധി കുറച്ചു
text_fieldsദുബൈ: ദുബൈയിലെ അൽ ഇത്തിഹാദ് റോഡിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു. ഷാർജക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള മേഖലയിലാണ് വേഗനിയന്ത്രണം. 100ൽനിന്ന് 80 കിലോമീറ്ററായാണ് വേഗപരിധി കുറച്ചത്. നവംബർ 20 മുതൽ പുതുക്കിയ വേഗതപരിധി നിലവിൽ വരും. അടുത്തിടെ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലീസുമായി ചേർന്നാണ് വേഗപരിധി കുറക്കാൻ തീരുമാനിച്ചതെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.
അടുത്തിടെ അൽ ഇത്തിഹാദ് റോഡിലെ എൻട്രൻസുകളുടെയും എക്സിറ്റുകളുടെയും എണ്ണം, കവലകൾ, ട്രാഫിക് അപകടങ്ങൾ, പ്രദേശത്തു നടന്ന സമീപകാല നവീകരണങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവ ആർ.ടി.എ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ വേഗപരിധി കുറക്കാനുള്ള തീരുമാനം. ഇതുസംബന്ധിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിനായി റോഡിൽ വേഗപരിധി കുറച്ച മേഖലയിൽ ചുവന്ന ലൈനുകൾ മാർക്ക് ചെയ്യുമെന്ന് ആർ.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.