അമിതവേഗം: നിയമലംഘനം വർധിച്ചു -ഷാർജ പൊലീസ്
text_fieldsഷാർജ: ഷാർജയിൽ വേഗപരിധി ലംഘിച്ച 7,65,560 കേസുകൾ റഡാറിൽ രേഖപ്പെടുത്തിയതായി ഷാർജ പൊലീസ്. 2021ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. പലരും മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗതയിൽ യാത്രചെയ്തു.
ഏറ്റവും ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ ഖോർഫക്കാൻ റോഡിലാണ്. ഇവിടെ ഒരു വാഹനം മണിക്കൂറിൽ 279 കിലോമീറ്റർ വേഗതയിൽ പോയതായി പൊലീസ് പറഞ്ഞു.
ഇത്രയും വേഗത്തിൽ വാഹനമോടിച്ചാൽ ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയന്‍റുകൾ വീഴും. കൂടാതെ 3000 ദിർഹം പിഴയും 60 ദിവസത്തെ വാഹനം കണ്ടു കെട്ടലും നേരിടേണ്ടിവരും.
2021ൽ ഷാർജയിൽ മൊത്തം 11,74,260 ട്രാഫിക് പിഴകൾ രേഖപ്പെടുത്തിയതായി ട്രാഫിക് പെട്രോൾ ഡിപ്പാർട്ട്മെന്‍റിലെ ട്രാഫിക് ബോധവത്കരണ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു.
അമിതവേഗത, സീറ്റ്ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. അമിത വേഗം കാരണമുള്ള അപകടങ്ങളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും ചില ഡ്രൈവർമാർ നിയമലംഘനം ആവർത്തിക്കുന്നതായും ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.