സെലക്റ്റഡ് ബനിയാസ് എഫ്.സി ജേതാക്കൾ
text_fieldsഅബൂദബി: കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച കെ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ മ റിയുമ്മാസ് എഫ്.സി ബാവാ നഗറിനെ തോൽപിച്ച് സെലക്റ്റഡ് ബനിയാസ് എഫ്.സി ജേതാക്കളായി. അബൂദബി സമ്മിറ്റ് ഇൻറർനാഷനൽ സ്കൂൾ മൈതാനത്ത് നടന്ന മത്സരത്തിൽ 16 ടീമുകൾ മാറ്റുരച്ചു.
സ്വാഗതസംഘം ചെയർമാൻ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പൊവ്വൽ അബ്ദുൽ റഹ്മാൻ സമ്മാനം വിതരണം ചെയ്തു. എം.കെ അബ്ദുല്ല ആറങ്ങാടി, ഹനീഫ പടിഞ്ഞാർ മൂല, അസീസ് പെർമുദ, മുജീബ് മൊഗ്രാൽ, ഹംസ മുക്കൂട്, സുബൈർ ബദരിയ നഗർ എന്നിവർ സംസാരിച്ചു. കെ.കെ. സുബൈർ സ്വാതവും റിയാസ് സി. ഇട്ടമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.