സഹിഷ്ണുതയുടെ സന്ദേശംവിതറി ഷാർജയിൽ ലേബർ ടൂർണമെൻറ്
text_fieldsഷാർജ: തൊഴിലാളികളുടെ മാനസിക-ശാരീരികക്ഷമത ഉയർത്താനും പരസ്പര സൗഹൃദം വളർത്താനും ലക്ഷ്യമിട്ട് ഷാർജ സർക്കാറിന് കീഴിലെ ലേബർ സ്റ്റാൻഡേഡ്സ് െഡവലപ്മെൻറ് അതോറിറ്റി സംഘടിപ്പിക്കുന്ന ലേബർ ടൂർണമെൻറിലെ രണ്ടാംവാര മത്സരങ്ങൾ ആവേശകരമായി. രാജ്യത്തിെൻറ അതിരുകൾ തന്നെ മായ്ച്ചുകളയും വിധമാണ് ഓരോ മത്സരങ്ങളും സമാപിക്കുന്നത്. ഓരോ ടീമിലും കുറഞ്ഞത് പത്തു രാജ്യങ്ങളിൽനിന്നുള്ള കളിക്കാരുണ്ടാവും.
തൊഴിലാളികളുടെ കായിക മാമാങ്കത്തിൽനിന്ന് സമാധാനത്തിെൻറയും സഹിഷ്ണുതയുടെയും ആവേശത്തെയാണ് ഷാർജയുടെ സാംസ്കാരിക മനസ്സ് പരത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ നടക്കുന്ന ടൂർണമെൻറിൽ സൗഹൃദ മത്സരങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് മത്സരം വീക്ഷിക്കാനെത്തുന്നത്. പ്രവേശനവും പാർക്കിങും സൗജന്യമാണ്. മത്സരിക്കുന്നവർക്കു മാത്രമല്ല, കാണാനെത്തുന്നവർക്കും സമ്മാനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.