മതത്തിെൻറ പേരിൽ വിദ്വേഷം പ്രചരിപ്പിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ
text_fieldsദുബൈ: യു.എ.ഇയിൽ മതങ്ങളെ അവഹേളിക്കുകയോ അസഹിഷ്ണുത കാണിക്കുകയോ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്താൽ രണ്ടര ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം (നാലു കോടി രൂപ) വരെ പിഴയീടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. സമൂഹമാധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയാൽ അഞ്ചുലക്ഷം ദിർഹം (ഒരുകോടി രൂപ) പിഴയും അഞ്ചുവർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യവസ്തുക്കെളയോ പുണ്യഗ്രന്ഥങ്ങളെയോ അവഹേളിക്കുേയാ നശിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ് കാണിക്കുന്നതും കുറ്റകരമാണ്. മത ചടങ്ങുകളെ അക്രമത്തിലൂടെയോ ഭീഷണികളിലൂടെയോ തടസ്സപ്പെടുത്തുന്നതും കുറ്റകരമാണ്. ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും പവിത്രതക്ക് കളങ്കമുണ്ടാക്കുക, നാശനഷ്ടം വരുത്തുക തുടങ്ങിയവയും ഗുരുതര കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.