സാഹോദര്യ പാഠങ്ങളുരുവിട്ട് ശ്രീനാരായണ ഗുരു സമാധി ദിനാചരണം
text_fieldsറാസല്‍ഖൈമ: ശ്രീനാരായണ ഗുരുദേവെൻറ 90ാമത് മഹാസമാധി വിപുലമായ പരിപാടികളോടെ യു.എ.ഇയിലെങ്ങും ആചരിച്ചു. കുടുംബാംഗങ്ങള്‍ ഒത്തു കൂടിയും സൗഹൃദ സദസ്സുകള്‍ സംഘടിപ്പിച്ചും എസ്.എന്‍.ഡി.പി ആഭിമുഖ്യ കൂട്ടായ്മകളുടെ നേതൃത്വത്തിലുമാണ് വിവിധ എമിറേറ്റുകളില്‍ വ്യാഴാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടന്നത്.
എസ്.എന്‍.ഡി.പി യോഗം റാക് യൂനിയെൻറ ആഭിമുഖ്യത്തില്‍ നടന്ന സമാധി ദിനാചരണ ചടങ്ങ് പ്രസിഡൻറ് ജെ.ആര്.സി. ബാബു ഉദ്ഘാടനം ചെയ്തു. ദീപാര്‍പ്പണം, ദൈവദശകം, ഗുരുധ്യാനം, ഗുരുദേവ ഭാഗവത പാരായണം, ഗദ്യ പ്രാര്‍ഥന, സമാധി ഗാനം, സമര്‍പ്പണം തുടങ്ങിയവയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. യൂനിയര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി. രാജന് മുഖ്യ പ്രഭാഷണം നടത്തി.
പ്രസാദ വിതരണവും അന്നദാനവും ഇതോടനുബന്ധിച്ച് നടന്നു. അനില്‍ വിദ്യാധരന്, സുഭാഷ് സുരേന്ദ്രന്, ശ്രീധരന് പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കിഷോര്‍, മുരളീധരന്, യൂനിയന്‍ വനിത പ്രസിഡൻറ് നടാഷാ മുരളീധരന്, സെക്രട്ടറി ലീനാ സതീഷ് , അജയ് പണിക്കര്‍, സുദര്ശനന്, സനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.