ഈ വിരലുകളിൽ വിരിയുന്നു വിസ്മയങ്ങൾ
text_fieldsഅൽഐനിൽ ഇപ്പോൾ എസ്തെറ്റീഷ്യനായി ജോലിചെയ്യുന്ന ശ്രീജ വിശ്വനാഥെൻറ കരവിരുതിൽ സ്വന്തം വീട്ടിൽ ഒരുക്കിയിരിക്കുന്നത് നിരവധി കരകൗശാല വസ്തുക്കളും പെയിൻറിങ്ങുകളുമാണ്. വീടിന് പുറത്ത് ചെടികളും വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയുംകൊണ്ട് സമൃദ്ധമാണ്. വീടിെൻറ അകവും പുറവും മനോഹരമായാണ് സംവിധാനിച്ചിരിക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പികളും പാത്രങ്ങളും കടലാസുകളുമെല്ലാം ശ്രീജയുടെ കയ്യിൽ കിട്ടിയാൽ മനോഹരമായ രൂപങ്ങളായി മാറും. ടെറാകോട്ട ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നതിലും വിദഗ്ധയാണ്. ഇങ്ങനെ നിർമ്മിച്ച ആഭരണങ്ങളുടെ വലിയ ഒരു ശേഖരവുമുണ്ട്.
സാരികളിൽ പെയിൻറിങ് നടത്തിയാണ് തുടക്കം. ഒപ്പം കുർത്ത തയ്ക്കുകയും, അതിൽ പെയ്ൻറിങ് നടത്തുകയും ചെയ്യും. ഓരോ കലാരൂപങ്ങൾ തയ്യാറാക്കുമ്പോഴും കുടുംബത്തിൽനിന്നും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും കിട്ടുന്ന പ്രോത്സാഹനമാണ് മേഖലയിൽ കൂടുതൽ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇവർ പറയുന്നു.
യു.എ.ഇയിലുള്ള കുടുംബാംഗങ്ങൾ ചേർന്ന് വിവിധ സ്റ്റേജുകളിൽ നൃത്ത പരിപാടികളും നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലൂടെ തെൻറ കഴിവുകൾ മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കാനും ശ്രമിക്കുന്നു.
19 വർഷമായി അൽഐനിലുള്ള ഇവർ തുടക്കത്തിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ അൽഐനിലെ ചില രാജകുടുംബങ്ങളുടെ എസ്തെറ്റീഷ്യനായി പ്രവർത്തിക്കുന്നു. ഇവരിൽ നിന്നുള്ള പിന്തുണയും പ്രോത്സാഹനവും വലിയ അനുഗ്രഹമായാണ് ഇവർ കാണുന്നത്. താൻ നിർമ്മിച്ച പല വസ്തുക്കളും ഉയർന്ന സമ്മാനങ്ങൾ നൽകി ഈ കുടുംബാംഗങ്ങൾ സ്വീകരിക്കുന്നു. ഒരു ഓണക്കാലത്ത് കേരള തനിമയാർന്ന ഭക്ഷണങ്ങൾ ഉണ്ടാക്കി നൽകിയപ്പോൾ ലഭിച്ച പ്രോത്സാഹനവും സന്തോഷവും ജീവിതത്തിൽ വലിയ ഭാഗ്യമായി കാണുന്നുവെന്നും ശ്രീജ കൂട്ടിച്ചേർത്തു.
കാസർകോട് രാവണേശ്വരത്തെ കെ. ഗോവിന്ദൻ നമ്പ്യാരുടെയും നളിനിയുടെയും മകളാണ്. ഭർത്താവ് തൃക്കരിപ്പൂർ സ്വദേശി പി.പി വിശ്വനാഥൻ, ദുബൈയിൽ ജോലി ചെയ്യുന്നു. ബ്രിട്ടനിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ മകൾ അനഘ യു.എ.ഇയിലെ യു.എസ് കമ്പനിയിൽ ഉദ്യോഗസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.