ഏറെ സ്നേഹിച്ച മണ്ണിൽ അന്ത്യം
text_fieldsദുബൈ: ദുബൈക്ക് ശ്രീദേവിയെയും ശ്രീദേവിക്ക് ദുബൈയെയും ഏറെ ഇഷ്ടമായിരുന്നു. പലവട്ടം ഇവിടെത്തി ആടിയും പാടിയും ജനങ്ങളെ കൈയ്യിലെടുത്തിട്ടുണ്ട് അവർ. ഒാരോ വരവിലും വൻ ജനക്കൂട്ടം ഹർഷാരവത്തോടെ അവരെ എതിരേൽക്കുമായിരുന്നു. ഒരുകാലത്ത് അയൽ വീട്ടിലെ കുട്ടിയെപ്പോലെ നെഞ്ചിലേറ്റി നടന്നിരുന്ന ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് യു.എ.ഇയിലെ ഇന്ത്യൻ സമൂഹം കേട്ടത്. ശനിയാഴ്ച അർധരാത്രി തന്നെ വാർത്ത സാമൂഹിക മാധ്യമങ്ങൾ വഴി പടർന്നിരുന്നു. ലേബർ ക്യാമ്പുകളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് പുറമെ അയൽരാജ്യക്കാരായ സിനിമാ പ്രേമികളും സങ്കടത്തോടെ വാർത്ത പങ്കുവെച്ചു. എവിടെവെച്ച് എങ്ങനെ മരിച്ചുവെന്ന വിവരമൊക്കെ ഞായറാഴ്ച രാവിലെയാണ് വ്യക്തമായത്. റാസല്‍ഖൈമയിലെ കൂറ്റന്‍ ആഡംബര ഹോട്ടലായ, വാല്‍ഡ്രോഫ് അസ്റ്റോറിയ ഹോട്ടലില്‍ ബോളിവുഡ് നടനും ബന്ധുമായ മോഹിത് മര്‍വ-യുടെ, ബിഗ് ഫാറ്റ് വിവാഹ വിരുന്നിൽ പെങ്കടുക്കാനെത്തിയപ്പോഴും ചുറുചുറുക്കിന് ഒട്ടും കുറവില്ലായിരുന്നു.
പ്രായത്തെ മറന്ന് നൃത്ത ചെയ്തും ഓടി നടന്നും അവസാന നിമിഷങ്ങൾ അവിസ്മരണീയമാക്കി. 2017 ഡിസംബറില്‍, ബോളിവുഡ് പാര്‍ക്കില്‍ നടന്ന, പത്താമത് മസാല അവാര്‍ഡ് ദാന ചടങ്ങാണ് ദുബൈയിൽ ശ്രീദേവി അവസാനമായി പങ്കെടുത്ത ഫിലിം സ്റ്റേജ് ഷോ. ഭര്‍ത്താവ് ബോണി കപൂറിനൊപ്പമാണ് അന്നും അവർ ദുൈബയിലെത്തിയത്.
2015 ജൂണ്‍ അഞ്ചിന് ദുബൈയില്‍ നടന്ന ഏഴാമത് ഏഷ്യാവിഷന്‍ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍, ശ്രീദേവിക്ക് ഐക്കണ്‍ ഓഫ് ഇന്ത്യ പുരസ്‌കാരം സമ്മാനിച്ചിരുന്നു. എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞും സുഖമാണോ എന്ന് ചോദിച്ചും ശ്രീദേവി ദുബൈയില്‍ അവസാനമായി മലയാളത്തില്‍ പ്രസംഗിച്ച പൊതു പരിപാടിയും ഇതായിരുന്നു. നടി കാജലും ഈ ചടങ്ങിലെ അതിഥിയായിരുന്നു. ശ്രീദേവി നായികയായി 1987ൽ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമയിലെ, ഹിറ്റ് ഗാനമായ ഹവാ ഹവാ എന്ന ഗാനം മുൻനിർത്തി പ്രവാസി സമൂഹം തയാറാക്കിയ ഗാനോപഹാരത്തിനും ആദരവിനും നന്ദി പറഞ്ഞാണ് അന്ന് അവര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.