ഫോറന്‍സിക് ഫലം വൈകി; മരണകാരണം വ്യക്തമായില്ല
text_fieldsദുബൈ: ശ്രീദേവിയുടെ മൃതദേഹം ശനിയാഴ്ച തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം വിഫലമായി. കുടുംബാംഗങ്ങളും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും സാധ്യമായതൊക്കെ ചെയ്തെങ്കിലും ഫോറൻസിക് ഫലവും രക്തപരിശോധനാ ഫലവും ലഭിക്കാത്തതാണ് വിലങ്ങുതടിയായത്. മരിച്ച നിലയിലാണ് ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത് എന്നതിനാൽ വിശദമായ ഇൻക്വസ്റ്റ് നടപടികളാണ് പൊലീസ് നടത്തിയത്. ഖിസൈസിേല ദുബൈ പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ ഫൊറന്‍സിക് പരിശോധന ഉച്ചക്കു മുമ്പ് പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണതാണോ, വീഴ്ചയിലുണ്ടായ ആഘാതത്തിൽ മരിച്ചതാണോ എന്നതാണ് പ്രധാനമായും കണ്ടെത്തേണ്ടത്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എങ്കിലും അഷ്റഫ് താമരശ്ശേരിയടക്കം മലയാളി സാമൂഹിക പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ശ്രീദേവിയുടെ ഭർത്താവും മകളും എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിൽ തന്നെ തങ്ങുകയാണ്. മരണകാരണം എന്തെന്ന് വ്യക്തമാക്കാന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ തയാറായിട്ടില്ല.
വ്യവസായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യവിമാനത്തിലാകും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.