‘സായർ’ കാർഡുകൾ അവതരിപ്പിച്ച് എസ്.ആർ.ടി.എ
text_fieldsഷാർജ: പൊതു ബസ് സർവിസ് ഉപയോഗിക്കുന്നവർക്ക് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ) പ്രത്യേക സബ്സ്ക്രിപ്ഷൻ കാർഡ് അവതരിപ്പിച്ചു.പ്രതിമാസം 225 ദിർഹത്തിന് റീചാർജ് ചെയ്യാവുന്ന ‘സായർ’ കാർഡുകളാണ് പുറത്തിറക്കിയത്. ഇതുപയോഗിച്ച് 30 ദിവസത്തേക്ക് ഷാർജയിലെ എല്ലാ റൂട്ടുകളിലും പരിധിയില്ലാതെ യാത്ര ചെയ്യാനാകും.
എസ്.ആർ.ടി.എ നടത്തുന്ന ഷാർജ സിറ്റി ബസ് ലൈനായ മൊവാസലാത്ത് ബസുകളാണ് ‘സയർ’ സബ്സ്ക്രിപ്ഷൻ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.പതിവ് നീല നിറത്തിലുള്ള കാർഡിൽ നിന്നും വ്യത്യസ്തമായി ഈ കാർഡിന് ചാരനിറമാണ്. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. ഏതെങ്കിലും മൊവാസലാത്ത് ബസുകളിൽ ഡ്രൈവർക്ക് പണം നൽകി സായർ കാർഡ് സ്വന്തമാക്കാനും റീചാർജ് ചെയ്യാനും കഴിയും. അഞ്ചു ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്ന കാർഡുകളും ലഭ്യമാണ്.
45 ദിർഹം നൽകിയാൽ 50 ദിർഹമിന്റെ സബ്സ്ക്രിപ്ഷൻ ലഭിക്കും. നിലവിൽ ഓരോ യാത്രക്കും ആറ് ദിർഹമാണ് യാത്രക്കാർ നൽകുന്നത്.ഷാർജ സിറ്റിക്കുള്ളിൽ ബസ് റൂട്ടുകൾ മാത്രം പ്രവർത്തിപ്പിക്കുന്ന മൊവാസലാത്ത് ബസുകളിൽ യാത്ര ചെയ്യാൻ മാത്രമേ ഈ കാർഡ് ഉപയോഗിക്കാൻ കഴിയൂ. എസ്.ആർ.ടി.എ നടത്തുന്ന പൊതുഗതാഗത ബസുകളിൽ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രക്ക് ഈ കാർഡ് ഉപയോഗിക്കാനാവില്ല.ഷാർജയിൽ സിറ്റി ബസ് യാത്രക്ക് നിലവിൽ മിനിമം ആറ് ദിർഹമാണ് ഈടാക്കുന്നത്.പ്രതിദിനം യാത്രക്കായി ബസുകളെ മാത്രം ആശ്രയിക്കുന്നവർക്കാണ് സയർ കാർഡുകൾ ഏറ്റവും കൂടുതൽ ഉപകാരപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.