എസ്.എസ്.എൽ.സി തുല്യതാ കോഴ്സ്: എട്ടാമത് ബാച്ചിലേക്ക് രജിസ്ട്രേഷൻ തുടങ്ങി
text_fieldsദുബൈ: പല കാരണങ്ങൾ കൊണ്ട് പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് തുടർ പഠനത്തിന് അവസരമൊരുക്കുന്ന എസ്.എസ്.എൽ.സി തുല്യതാ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് , സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കോഴ്സ് ഗൾഫ് മലയാളികൾക്കായി ദുബൈ കെ.എം.സി.സിയിൽ എട്ടു വർഷമായി ഏറെ വിപുലമായി നടന്നുവരികയാണ്. എസ്.എസ്.എൽസിക്ക് തുല്യമായ പരീക്ഷ പാസായതിനെ തുടർന്ന് വിവിധ കോഴ്സുകളിൽ തുടർന്ന് പഠിച്ചവരും നാട്ടിലും വിദേശത്തുമായി കൂടുതൽ മെച്ചപ്പെട്ട ജോലികൾ ലഭിച്ചവരും നിരവധിയാണ്.
ദുബൈ കെ.എം.സി.സി ഓഫീസിൽ എത്തി ഇൗ മാസം 31നകം കോഴ്സിന് രജിസ്റ്റർ ചെയ്യാം. സൗജന്യ സമ്പർക്ക പoന ക്ലാസുകൾ ഒക്ടോബറിൽ വെള്ളിയാഴ്ച്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ ദുബൈ കെ.എം.സി.സി ഹാളിലാണ് ക്ലാസുകൾ നടക്കുക.
2020 സെപ്റ്റംബറിലാണ് പരീക്ഷ.
അപേക്ഷാ ഫോറം www.literacymissionkerala.org എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫീസ് തുക രണ്ടു ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്.
അപേക്ഷകർ വിസാ പേജടക്കമുള്ള പാസ്പോർട്ട് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയും ഏഴാം ക്ലാസ് പാസ്സായതിെൻറ സർട്ടിഫിക്കറ്റ്, ടി.സി ,പഠിച്ച സ്കൂളിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നും സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് : 04-2727773, 050 7152021.
വിവിധ സാഹചര്യങ്ങളാൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർ ഈ സുവർണ്ണാവസരം വിനിയോഗിക്കണമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി കെ ഇസ്മായിൽ, കോഴ്സ് കോ ഒാർഡിനേറ്റർ ഷഹീർ കൊല്ലം എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.