മാനദണ്ഡങ്ങൾ പാലിച്ചില്ല; ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
text_fieldsദുബൈ: ഇൻഷുറൻസ് മേഖലയിലെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് അധികൃതർ റദ്ദാക്കി. ഗാലക്സി ഇന്‍ഷുറൻസ് എന്ന കമ്പനിയുടെ ലൈസൻസാണ് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) പിൻവലിച്ചത്. ഔദ്യോഗിക രജിസ്ട്രിയിൽ സ്ഥാപനത്തിന്റെ പേര് അധികൃതർ നീക്കി. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ഇൻഷുറൻസ് മേഖലയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും സുതാര്യതയും നീതിയും സംരക്ഷിക്കുന്നതിനായാണ് സർക്കാർ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കർശനമാക്കിയത്. സെൻട്രൽ ബാങ്കിന്റെ കർശന മേൽനോട്ടത്തിലൂടെയും നിയന്ത്രണങ്ങളിലൂടെയും യു.എ.ഇയിലെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.