അഡ്വഞ്ചർ ആൻഡ് ക്യാമ്പിങ് പ്രദർശനത്തിന് തുടക്കം
text_fieldsഷാർജ: എക്സ്പോ അൽ ദൈദ് സംഘടിപ്പിച്ച അഡ്വഞ്ചർ ആൻഡ് ക്യാമ്പിങ് 2020 എക്സിബിഷെൻറ രണ്ടാം പതിപ്പ് ആരംഭിച്ചു. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻസ് ഇൻഡസ്ട്രിയുടെയും എക്സ്പോ സെൻറർ ഷാർജയുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന പരിപാടിയിൽ നിറയെ വിസ്മയങ്ങളാണ്.
ഏറ്റവും പുതിയ ക്യാമ്പിങ് സപ്ലൈകളും ആക്സസറികളും കര, കടൽ ഉല്ലാസയാത്രകൾ, വേട്ടയാടൽ ഉപകരണങ്ങൾ, ക്യാമ്പിങ്ങുമായി ബന്ധപ്പെട്ട സുരക്ഷ ഉപകരണങ്ങൾ, ലൈറ്റിങ് സാങ്കേതിക വിദ്യകൾ, മോട്ടോർ സൈക്കിളുകൾ, ക്വാഡ് ബൈക്കുകൾ തുടങ്ങി 30 ഓളം കമ്പനികളിലെയും 60 ബ്രാൻഡുകളുടെയും പതിനായിരത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നു.
ക്യാമ്പിങ്, ഔട്ട്ഡോർ, മറൈൻ ലൈഫ് സപ്ലൈ കമ്പനികളുമായി നേരിട്ട് ആശയവിനിമയം നടത്താനും അനുഭവങ്ങൾ കൈമാറാനും ബിസിനസ് വളർത്താനും ഇത് നല്ല അവസരമാണെന്ന് സംഘാടകർ പറഞ്ഞു. ഷാർജയുടെ മധ്യ, കിഴക്കൻ പ്രദേശങ്ങൾ പല അന്താരാഷ്ട്ര, പ്രാദേശിക കമ്പനികൾ, ബിസിനസുകാർ, വിവിധ സാമ്പത്തിക മേഖലകളിലെ നിക്ഷേപകർ എന്നിവരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു.
കോവിഡിന് മുമ്പ് ഇടക്കിടെ സംഘടിപ്പിച്ച എക്സിബിഷനുകൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയാണ് ഇതിനു സഹായകമായതെന്ന് എക്സ്പോ സെൻറർ ഷാർജയുടെ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.പ്രദർശനം വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണി മുതൽ രാത്രി 10 വരെയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.