അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സൗകര്യം
text_fieldsഅബൂദബി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യഘട്ട അത്യാധുനിക ബയോമെട്രിക് പദ്ധതിക്ക് തുടക്കംകുറിച്ചു. അബൂദബി ആസ്ഥാനമായ സാങ്കേതികവിദ്യാ സ്ഥാപനമായ നെക്സ്റ്റ് 50 ആണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സൗകര്യം സജ്ജീകരിക്കുന്നത്.
സെൽഫ് സർവിസ് ബാഗേജ് ടച്ച്പോയൻറുകൾ, ഇമിഗ്രേഷൻ ഇ-ഗേറ്റുകൾ, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ നിർമിത ബുദ്ധിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നെക്സ്റ്റ് 50 ബയോമെട്രിക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി പ്രാവർത്തികമാവുന്നതോടെ യാത്രക്കാർ വിവിധയിടങ്ങളിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാനാവും. അത്യാധുനിക ബയോമെട്രിക് കാമറകളിലൂടെ യാത്രികരുടെ വിവരങ്ങൾ അതിവേഗം തിരിച്ചറിയുകയും ബാഗേജ് ഡ്രോപ്, പാസ്പോർട്ട് കൺട്രോൾ, ബിസിനസ് ക്ലാസ് ലോഞ്ച്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ യാത്രികർക്ക് താമസം കൂടാതെ അതിവേഗം കടന്നുപോവാനും കഴിയും.
ബയോമെട്രിക് സൗകര്യം പൂർണതോതിൽ നടപ്പാക്കുന്നതോടെ ഇത്തരത്തിലുള്ള മേഖലയിലെ ആദ്യ വിമാനത്താവളമാകും അബൂദബി അന്താരാഷ്ട്ര വിമാനത്താവളമെന്ന് നെക്സ്റ്റ് 50 സി.ഇ.ഒ ഇബ്രാഹിം അൽ മനാഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.