പരസ്യം പതിക്കരുത്; 4000 ദിർഹം പിഴ
text_fieldsഷാർജ: കെട്ടിടങ്ങളുടെ ചുമരുകളിലും തൂണുകളിലും പരസ്യം പതിപ്പിക്കുന്നവർക്കെതിരെ 4000 ദിർഹം പിഴ ചുമത്തുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ്. പരിസ്ഥിതി മാനേജ്മെന്റ് സ്ഥാപനമായ ബീഅയുമായി സഹകരിച്ച് ഷാർജ മുനിസിപ്പാലിറ്റി ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായാണ് എമിറേറ്റിലുടനീളമുള്ള എല്ലാ നിയമവിരുദ്ധമായ പരസ്യങ്ങളും പോസ്റ്ററുകളും പിൻവലിക്കുന്നത്.
കാമ്പയിനിന്റെ തുടക്കമായി അൽ നഹ്ദയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലങ്ങൾ, ലൈറ്റിങ് തൂണുകൾ, മതിലുകൾ, തുരങ്കങ്ങൾ എന്നിവയിൽനിന്ന് നിരവധി പോസ്റ്ററുകളും പരസ്യങ്ങളും നീക്കംചെയ്തു. എമിറേറ്റിന്റെ ചുറ്റുപാടുകളെ ഇല്ലാതാക്കുന്ന നിയമവിരുദ്ധ പരസ്യ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും പതിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി പറഞ്ഞു.
ഷാർജയിലെ എല്ലാ പ്രദേശങ്ങളിലും ദിവസവും പരിശോധനകളും പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പൊതുഇടങ്ങളിൽ പച്ചപ്പ് നിലനിർത്തി വൃത്തിയിൽ സൂക്ഷിക്കേണ്ടതിനെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും അൽ തുനൈജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.