മന്ത്രിയുടെ കഥ കേട്ട് രോഗം മറന്ന് കുട്ടികൾ
text_fieldsഅബൂദബി: മന്ത്രി പറഞ്ഞും വായിച്ചും കൊടുത്ത കഥകൾ കേട്ട് കുട്ടികൾ രോഗപീഡകൾ മറന്ന് ഭാവനകളിൽ മുഴുകി. അബൂദബിയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ശിശുരോഗ വിഭാഗത്തിൽ ചികിത്സയിലുള്ളവരെ സന്തോഷിപ്പിക്കാനായി ചിത്രപുസ്തകങ്ങളുമായി എത്തിയാണ് സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി കുട്ടികളെ കഥാലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയത്. വായന മാസാചരണത്തിെൻറ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം.
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്കുള്ള നിരവധി പുസ്തകങ്ങൾ മെഡിക്കൽ സിറ്റി ശിശുരോഗ വിഭാഗത്തിന് സാംസ്കാരിക-വൈജ്ഞാനിക മന്ത്രാലയം ലഭ്യമാക്കി. ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ഡോ. മറിയം ബൂത്തി ആൽ മസ്റൂഇ, ചീഫ് ഒാപറേഷൻ ഒാഫിസർ ശമ്മ ഖലീഫ ആൽ മസ്റൂഇ, കസ്റ്റമർ റിലേഷൻസ് ഡയറക്ടർ െഹസ്സ മതാർ ആൽ നിയാദി തുടങ്ങിയവരെ മന്ത്രി കാണുകയും വിവിധ പ്രായത്തിലുള്ള രോഗികൾക്ക് വേണ്ടി സാംസ്കാരിക^ൈവജ്ഞാനിക മന്ത്രാലയത്തിനും മെഡിക്കൽ സിറ്റിക്കും േചർന്ന് നടത്താവുന്ന പദ്ധതികളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.