ഫലസ്തീനിെൻറ കഥയറിയാം
text_fieldsചെറുതാണെങ്കിലും കണ്ടിരിക്കേണ്ട പവലിയനാണ് എക്സ്പോയിലെ ഫലസ്തീൻ പവലിയൻ. വൻകിട രാജ്യങ്ങളുടെ വമ്പൻ പവലിയനുകൾക്കിടയിലും തങ്ങളുടെ രാഷ്ട്രീയവും സംസ്കാരവുമെല്ലാം ഈ ചെറിയ പവലിയൻ വിളിച്ചുപറയുന്നു. വെർച്വൽ റിയാലിറ്റിയിലൂടെ കണ്ടും കേട്ടും മാത്രമല്ല, സുഗന്ധങ്ങൾ അനുഭവിച്ചറിയാനുള്ള സംവിധാനവും ഇതിെൻറ പ്രത്യേകതയാണ്.
ഒരേസമയം 15 പേർക്ക് മാത്രമാണ് പ്രവേശനം. അതിനാൽ തന്നെ, വൈകുന്നേരമായാൽ ഫലസ്തീൻ പവലിയന് മുന്നിൽ വലിയ ക്യൂ കാണാം. ലിഫ്റ്റ് വഴി മാത്രമാണ് മുകളിലേക്ക് പ്രവേശനം. ഫലസ്തീനിെൻറ ചിത്രം വ്യക്തമാക്കുന്ന വീഡിയോ കണ്ടാണ് ലിഫ്റ്റ് യാത്ര. ലിഫ്റ്റ് തുറന്ന് പുറത്തിറങ്ങുേമ്പാൾ തന്നെ ഫലസ്തീൻ ചരിത്രം പറയുന്ന മറ്റൊരു വീഡിയോ കാണാം. ജറുസലേം നഗരത്തിെൻറ മുകളിൽ നിന്നെടുത്ത ഡ്രോൺ ദൃശ്യങ്ങൾ ഫലസ്തീനിെൻറ നേർക്കാഴ്ചയാണ്. ജറുസലേം സിറ്റിയുടെ പഴയ ചിത്രങ്ങൾ ഫലസ്തീെൻറ ചരിത്രവും രാഷ്ട്രീയവും പറയാതെ പറയുന്നു. ഈ നഗരത്തിലെ അപൂർവയിനം കല്ലുകളും ഇവിടെ കാണാം. പരമ്പരാഗത നെയ്ത്ത്, കുട്ട നിർമാണം തുടങ്ങിയവയുടെ ചിത്രങ്ങളും ഇവിടെ കാണാം. ഫലസ്തീനിെൻറ വ്യാപാര, വ്യവവസായ മേഖലയിലേക്കും സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
കാഴ്ചകൾ കഴിഞ്ഞാൽ സുഗന്ധങ്ങളാണ് നിങ്ങളെ സ്വീകരിക്കുന്നത്. ഫലസ്തീനിൽ വളരുന്ന പൂക്കളുടെയും പഴവർഗങ്ങളുടയും സുഗന്ധം ഇവിടെ ആസ്വദിക്കാം.
റോസാപ്പൂവ്, ഓറഞ്ച്, പേരക്ക തുടങ്ങിയവയുടെ സുഗന്ധങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്ന കുടത്തിൽ നിന്ന് അനുഭവിച്ചറിയാം. പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപ് വിർച്വൽ റിയാലിറ്റിയുടെ വിസ്മയകരമായ ദൃശ്യാനുഭവവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വി.ആർ ഹെഡ്സെറ്റ് ഉപയോഗിച്ച് ബൈത്തുൽ മുഖ്ദിസ് ഉൾപെടെയുള്ള ഫലസ്തീനിെൻറ വിശിഷ്ട ഇടങ്ങളുടെ 360 ഡിഗ്രി ദൃശ്യവിസ്മയവും കണ്ട് പവലിയിനിൽ നിന്ന് പടിയിറങ്ങാം.
പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപ് ഫലസ്തീെൻറ പരമ്പരാഗത ഭക്ഷണങ്ങൾ ലഭിക്കുന്ന മാമീഷ് റസ്റ്റാറൻറും സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.