ബീച്ചിലെത്തിയവർക്ക് നായുടെ കടി; ഉടമകളായ പെൺകുട്ടികൾ പിടിയിൽ
text_fieldsഫുജൈറ: ഖിദ്ഫ ബീച്ചില്‍ കുട്ടികളുമായി വിശ്രമിക്കുകയായിരുന്ന മാതാവിനും രണ്ടു കുട്ടികൾക്കും നായുടെ കടിയേറ്റു. നായുടെ ആക്രമണത്തില്‍നിന്ന് കൂടെയുണ്ടായിരുന്ന തന്റെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മാതാവിന് ശരീരത്തിന്റെ പലഭാഗത്തായി കടിയേറ്റത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ബീച്ചിലേക്ക് വന്ന മൂന്ന് പെണ്‍കുട്ടികളുടെ ഉടമസ്ഥതയിലുള്ള നായാണ് ആക്രമിച്ചത്. ഉടന്‍ തന്നെ സ്ത്രീയോട് മാപ്പ് പറഞ്ഞ് പെണ്‍കുട്ടികള്‍ കടന്നു കളഞ്ഞു. പരിക്കേറ്റ സ്ത്രീ ഉടന്‍ തന്നെ കുട്ടികളുമായി തൊട്ടടുത്തുള്ള ഖോര്ഫക്കാന് ആശുപത്രിയില്‍ പ്രവേശിക്കുകയും ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. നായുമായി വന്ന പെണ്‍കുട്ടികളെ പിന്നീട് പൊലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം കണ്ടാൽ 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഫുജൈറ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.