യമനിെൻറ കഥയുമായി 'ഖാത്തു ചവയ്ക്കുന്ന തെരുവുകൾ'
text_fieldsപ്രസിദ്ധ യമൻ കഥാകൃത്തും നോവലിസ്റ്റുമായ സൈദ് മുതീഹ് ദമാജിെൻറ (1943- 2000) സമ്പൂർണ കഥാ സമാഹാരത്തിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകമാണ് 'ഖാത്തു ചവയ്ക്കുന്ന തെരുവുകൾ'. എഴുത്തുകാരനും പ്രഭാഷകനും വളവന്നൂർ അൻസാർ കോളജ് അസിസ്റ്റൻറ് പ്രഫസറുമായ ഡോ. എ.ഐ. അബ്ദുൽ മജീദ് ആണ് ഭാഷാന്തരം നിർവഹിച്ചത്.
യമൻ ഭരണകൂടത്തിെൻറ ചെയ്തികളും കൊട്ടാരത്തിലെ സംഭവങ്ങളുമാണ് നോവലിെൻറ ഇതിവൃത്തം. യമൻ കഥകൾ എന്നും അറബ് ലോകത്ത് വേറിട്ടുനിൽക്കുന്നു. കർഷകർ, മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങൾ, ഭൂപ്രഭുക്കൾക്കെതിരെയുള്ള സമരങ്ങൾ, കച്ചവടക്കാർ, ആയുധം വിൽക്കുന്നവർ, യമനികൾ എപ്പോഴും ചവക്കുന്ന പ്രസിദ്ധമായ ഖാത്ത് ഇലയും സൊറ പറച്ചിലും, പ്രവാസം, യമൻ നാഗരികത തുടങ്ങിയവയെല്ലാം ഈ യമൻകഥകളുടെ പ്രമേയമാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രമേയമാണ് ദിസൈെൻറ കഥകൾ. ആഭ്യന്തരകലാപങ്ങൾ യമനിെൻറ സ്വാസ്ഥ്യം കെടുത്തുമ്പോഴും സാഹിത്യരംഗത്ത് ശ്രദ്ധേയമായ കാൽവെപ്പ് നടത്താൻ അവർക്ക് സാധിച്ചെന്നത് പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്നു.
സൈദിെൻറ സമ്പൂർണ കഥാസമാഹാരം 2010ലാണ് പുറത്തിറങ്ങിയത്. വിവിധ യൂനിവേഴ്സിറ്റികളിൽ അദ്ദേഹത്തിെൻറ കൃതികളെ കുറിച്ചു ഗവേഷണം നടക്കുന്നു.ഷാർജ ബുക്ക് ഫെയറിൽ പുറത്തിറക്കുന്ന ഈ മലയാളം വിവർത്തനത്തിെൻറ പ്രസാധകർ കോഴിക്കോട് ലിപി ബുക്ക്സ് ആണ്. മലപ്പുറം നിലമ്പൂരിനടുത്ത് വെള്ളിമുറ്റമാണ് ഡോ.എ.ഐ. അബ്ദുൽ മജീദിെൻറ സ്വദേശം. നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. വളവന്നൂർ അൻസാർ റിസർച് ആൻഡ് പി.ജി ഡിപ്പാർട്മെൻറ് (അറബി) ഗവേഷക ഗൈഡ് കൂടിയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.