അജ്മാനിലെ മനാമ നഗരത്തിൽ തെരുവുവിളക്ക് പദ്ധതി പൂർത്തിയായി
text_fieldsഅജ്മാന്: അജ്മാൻ നഗരസഭ മനാമ നഗരത്തിൽ 20 ലക്ഷം ദിർഹം ചെലവിൽ ഏഴു കിലോമീറ്റർ നീളമുള്ള തെരുവുവിളക്ക് സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയാക്കി.സംയോജിത അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ നിർദേശങ്ങളുടെ ഭാഗമായാണ് പാർപ്പിട മേഖലകളിലെ ഇന്റേണൽ റോഡ് ലൈറ്റിങ് പദ്ധതി നടപ്പാക്കുന്നതെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. ജനങ്ങളുടെ താമസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മുന്തിയ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.