വഴിയോര കച്ചവടത്തിനെതിരെ നടപടി ശക്തം
text_fieldsദുബൈ പൊലീസിന്റെ പിടിയിലായ വഴിവാണിഭക്കാർ
ദുബൈ: എമിറേറ്റിൽ അനധികൃത വഴിയോര വാണിഭത്തിനെതിരെ ശക്തമായ നടപടിയെടുത്ത് ദുബൈ പൊലീസ്. റമദാനിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദുബൈയിൽ പിടിയിലായത് 375 വഴിവാണിഭക്കാർ. ലൈസൻസില്ലാത്ത ഭക്ഷ്യ ഉൽപന്നങ്ങൾ, വ്യാജ ബ്രാൻഡഡ് ഉൽപന്നങ്ങൾ എന്നിവ വിൽപന നടത്തിയിരുന്നവരാണ് പിടിയിലായവർ.
യാചന രഹിത ബോധമുള്ള ഒരു സമൂഹം എന്ന മുദ്രാവാക്യത്തിന് കീഴിൽ അവതരിപ്പിച്ച ‘യാചന തടയാം’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് വഴിയോര കച്ചവടങ്ങൾക്കെതിരെയും പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത്. ലേബർ ക്യാമ്പുകളുടെ പരിസരം, വഴിയോരങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ കച്ചവടം കൂടുതൽ. ഇതിനായി ഇവർ ഉപയോഗിച്ച നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യാചനയുടെ അപകടത്തെ കുറിച്ചുള്ള അവബോധം, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, പൊതു സ്ഥലങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അനുമതിയില്ലാതെ നടത്തുന്ന കച്ചവടക്കാരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങരുതെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് അത് ഇടവരുത്തുമെന്ന് ഡിപ്പാർട്മെന്റ ഓഫ് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിനയിലെ ആന്റി സ്ട്രീറ്റ് വെൻഡിങ് സെക്ഷൻ തലവൻ ലഫ്റ്റനന്റ് കേണൽ താലിബ് അൽ അമീറി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമിക്കുന്ന ഭക്ഷണപദാർഥങ്ങൾ കുറഞ്ഞ വിലയിലാണ് ഇവർ വിൽപന നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.