നിയാദിയുമായി സംവദിച്ച് വിദ്യാർഥികൾ
text_fieldsഫുജൈറ: ഫുജൈറ കിരീടാവകാശിയുടെ ഓഫിസുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുമായി തത്സമയ കൂടിക്കാഴ്ച സംഘടിപ്പിച്ചു. ‘മീറ്റിങ് ഫ്രം സ്പേസ്’ സംരംഭത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി, ഫുജൈറ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് മീഡിയ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ ഹമദ് അൽ ശര്‍ഖി, ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശര്‍ഖി, ശൈഖ് അഹമ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശര്‍ഖി എന്നിവരും ഫുജൈറയിലെ വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ അടക്കം 1300ല്‍ അധികം പേർ പങ്കെടുത്തു.
ഫുജൈറ ക്രിയേറ്റിവ് സെന്ററിൽ നടന്ന പരിപാടിയിൽ ഫുജൈറ കിരീടാവകാശി സുൽത്താൻ അൽ നിയാദിയെ സ്വാഗതം ചെയ്തു. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശര്‍ഖിയുടെ ആശംസകൾ അറിയിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ യു.എ.ഇയുടെ പ്രശസ്തി വർധിപ്പിക്കുന്ന സുപ്രധാന ദൗത്യത്തിൽ അഭിമാനം കൊള്ളുന്നതായും ഗവേഷണ വിദ്യാർഥികള്‍ക്കും കുട്ടികള്‍ക്കും വലിയ പ്രചോദനവും മാതൃകയുമാണിതെന്നും കിരീടാവകാശി പറഞ്ഞു. ബഹിരാകാശത്ത് നടത്തുന്ന പരീക്ഷണങ്ങളെ കുറിച്ചും ദൈനംദിന ജോലികളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് നിയാദി മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.