സുബ്ഹാന് മടക്കയാത്രയൊരുക്കി എയർ ഇന്ത്യ
text_fieldsദുബൈ: അഞ്ചുദിവസം മുമ്പ് സാങ്കേതിക കാരണത്തിെൻറ പേരിൽ എയർ ഇന്ത്യ എക്സ്പ്രസ് യാത്രാ അനുമതി നിഷേധിച്ച 11 വയസ്സുകാരന് വീണ്ടും യാത്രയൊരുക്കി എയർ ഇന്ത്യ.
ഷാർജയിലുള്ള മലപ്പുറം തിരുത്തിയാട് സ്വദേശി ഇംതിയാസ് ചാനത്തിെൻറ മകൻ സുബ്ഹാനാണ് എയർഇന്ത്യ എക്സ്പ്രസിെൻറ വിമാനത്തിൽ ശനിയാഴ്ച ഷാർജയിലെത്തിയത്. യു.എ.ഇ സർക്കാർ നിർദേശിച്ച അനുമതികളെല്ലാം നേടിയിട്ടും അഡ്വാൻസ്ഡ് പാസഞ്ചർ ഇൻഫർമേഷൻ (എ.പി.ഐ) അനുമതി വേണമെന്ന കാരണം ചൂണ്ടിക്കാണിച്ച് സുബ്ഹാൻ ഉൾപ്പെടെയുള്ള 17 പേരുടെ യാത്ര മുടങ്ങിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ പിതാവ് ഇംതിയാസ് എയർഇന്ത്യ അധികൃതർക്ക് പരാതി നൽകിയതോടെയാണ് ശനിയാഴ്ച വീണ്ടും യാത്രയൊരുക്കിയത്. മറ്റുള്ള യാത്രക്കാരും ഇതേവഴി പിന്തുടർന്ന് പരാതി നൽകിയാൽ തുടർനടപടികളുണ്ടാവുമെന്ന് ഇംതിയാസ് പറയുന്നു.
എയർഇന്ത്യ അനുമതി നിഷേധിച്ചതിനെ തുടർന്ന് ചില യാത്രക്കാർ വേറെ ടിക്കറ്റെടുത്ത് എമിറേറ്റ്സ്, ൈഫ്ല ദുബൈ വിമാനങ്ങളിൽ യു.എ.ഇയിലെത്തിയിരുന്നു. എന്നാൽ, ഇംതിയാസ് എയർഇന്ത്യയുടെ എല്ലാ അതോറിറ്റികൾക്കും പരാതി അയക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ എയർ ഇന്ത്യയുടെ ദുബൈ ഓഫിസിൽനിന്ന് വിളിച്ചു.
22ന് രാവിലെ 8.30നുള്ള വിമാനത്തിൽ യാത്ര ചെയ്യാമെന്നായിരുന്നു അവരുടെ അറിയിപ്പ്. എ.പി.ഐ അനുമതിയുടെ പ്രശ്നമുണ്ടാവില്ലെന്നും അവർ ഉറപ്പുനൽകിയതിെൻറ അടിസ്ഥാനത്തിലാണ് മകനെ വീണ്ടും വിമാനത്താവളത്തിൽ എത്തിക്കാൻ നാട്ടിലുള്ള കുടുംബക്കാരെ അറിയിച്ചത്. ഉച്ചക്ക് 11.30ന് ഷാർജയിൽ എത്തിയ സുബ്ഹാൻ പിതാവിനൊപ്പം ക്വാറൻറീനിലാണ്.
എ.പി.ഐ അനുമതി വേണമെന്ന കാരണത്താൽ യാത്ര മുടങ്ങുന്നവർ മറ്റു വിമാനങ്ങളെ ആശ്രയിക്കുന്നതോടെ ആദ്യ ടിക്കറ്റിെൻറ തുക നഷ്ടമാകും. ഇതിന് പകരം, ഇംതിയാസ് ചെയ്തതുപോലെ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് വീണ്ടും യാത്രക്ക് ശ്രമിക്കുന്നതാവും ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.