റമദാനിൽ ഭക്ഷണവിഭവങ്ങൾക്ക് സബ്സിഡി
text_fieldsഅബൂദബി: റമദാനോടനുബന്ധിച്ച് അബൂദബിയിലെ ഭക്ഷ്യകേന്ദ്രങ്ങളിൽ ഇമാറാത്തി കുടുംബങ്ങൾക്ക് 289 ഭക്ഷണവസ്തുക്കൾ സബ്സിഡി നിരക്കിൽ നൽകും. ഇത്തരം ഭക്ഷണകേന്ദ്രങ്ങളുടെ ലൊക്കേഷനുകളും പ്രവർത്തനസമയവും വൈകാതെ അറിയിക്കുമെന്ന് മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ് എന്നിവർ അറിയിച്ചു. ആവശ്യം ഉയരുമെന്ന വിലയിരുത്തലിൽ മതിയായ ഭക്ഷ്യശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വിതരണകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
സ്മാർട്ട് പാസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാനും ഇത് വീടുകളിലെത്തിച്ചുനൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി സേവനം സൗജന്യമാണ്. അബൂദബി സർക്കാറിന്റെ താം സർവിസ് സംവിധാനം ഉപയോഗിച്ച് സാധനം വാങ്ങാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.