ഷാർജ കുട്ടികളുടെ വായനോത്സവത്തിന് വിജയ സമാപനം
text_fieldsഷാർജ കുട്ടികളുടെ വായനോത്സവത്തിെൻറ സമാപന ദിനത്തിൽ കുട്ടികൾക്കായി നടന്ന ‘സ്റ്റണ്ട് ഷോ’
ഷാർജ: കോവിഡ് മഹാമാരിയുടെ കാലത്ത് നിശ്ചലമായ ചിന്തകളെയും ചർച്ചകളെയും തൊട്ടുണർത്തി ക്രിയാത്മകതയുടെ പുതുയുഗം സമ്മാനിച്ച ഷാർജ കുട്ടികളുടെ വായനോത്സവത്തിെൻറ 12ാം അധ്യായത്തിന് തിരിതാണു. സമാപനദിവസം നിറപ്പകിട്ടാർന്ന നിരവധി പരിപാടികളാണ് അരങ്ങേറിയത്.
ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) നിർമിച്ച 'ബുക്ക് ഓഫ് ഡ്രീംസ്' നാടകം എല്ലാ പ്രായക്കാരും ആവോളം ആസ്വദിച്ചു. പുസ്തകങ്ങളുടെ മൂല്യവും യാഥാർഥ്യങ്ങൾ മാറ്റുന്നതിലും സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിലുള്ള വായനയുടെ സ്വാധീനവും എടുത്തുകാണിച്ചു നാടകം.
കുട്ടികളെ എങ്ങനെ അപകർഷതാബോധമില്ലാതെ ഉന്നതിയിലെത്തിക്കാം എന്ന ശീർഷകത്തിലായിരുന്നു ശിൽപശാലകൾ. പുസ്‌തകങ്ങൾ, നാടകങ്ങൾ, പപ്പറ്റ് ഷോകൾ, മറ്റ് ക്രിയേറ്റിവ് കലാരൂപങ്ങൾ എന്നിവ കുട്ടികളുടെ ചിന്തകൾ വളർത്താനുള്ളതായിരുന്നു. ആഗോള സംസ്കാരങ്ങളിലേക്ക് യുവ വായനക്കാരെ പരിചയപ്പെടുത്തുന്നതിലും സുസ്ഥിരത, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന കഥകളിലൂടെ പരിസ്ഥിതി ബോധം വളർത്താനും വായനോത്സവം സഹായിച്ചു. കോവിഡ് കാലത്ത് വീടകങ്ങളിൽ കുടുങ്ങിയ കുട്ടികൾക്ക് അറിവിെൻറയും ആശ്വാസത്തിെൻറയും വേദിയൊരുക്കുകയായിരുന്നു വായനോത്സവം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ കുട്ടികൾക്കായി വമ്പൻ മേളെയാരുക്കാമെന്ന് ഷാർജ ബുക്ക് അതോറിറ്റി തെളിയിച്ചു. ആയിരക്കണക്കിന് കുട്ടികളാണ് വായനോത്സവം ആസ്വദിക്കാൻ ഷാർജ എക്സ്പോ സെൻററിൽ എത്തിയത്. ചരിത്രത്തിലാദ്യമായി വായനോത്സവം മറ്റു എമിറേറ്റുകയിലേക്ക് വിരുന്നുപോയി.
നല്ല സ്വീകരണമാണ് ലഭിച്ചത്. അറബ്, ഇംഗ്ലീഷ് പുസ്തകത്തിനായിരുന്നു അവശ്യക്കാർ അധികം. വായനോത്സവത്തിലെ ഏക മലയാള പുസ്തകം മലയാളി മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ എഴുതിയ 'ഖുഷി' ആയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.