സൂയസ് കനാൽ പ്രതിസന്ധി : യു.എ.ഇ എണ്ണ കയറ്റുമതിയെ ബാധിക്കില്ലെന്ന് വിദഗ്ധർ
text_fieldsദുൈബ: സൂയസ് കനാലിൽ ഗതാഗതം നിലച്ച സാഹചര്യം യു.എ.ഇ എണ്ണ കയറ്റുമതിയെ ബാധിക്കില്ലെന്ന് വിദഗ്ധർ. എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിലേക്കായതും യൂറോപ്പിലേക്ക് പൈപ്പ്ലൈൻ സൗകര്യമുള്ളതുമാണ് ഇതിന് കാരണം. ചെങ്കടലിൽനിന്ന് മെഡിറ്ററേനിയനിലേക്ക് എണ്ണ എത്തിക്കാൻ ഇൗജിപ്ത് വഴി 'സൂമെഡ്' എന്നറിയപ്പെടുന്ന പൈപ്പ്ലൈൻ നിലവിലുണ്ട്. യു.എ.ഇക്ക് കൂടി പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ യൂറോപ്പിലേക്ക് കയറ്റുമതിക്ക് പ്രയാസമുണ്ടാകില്ല. അതേസമയം, ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ് കൂടുതലായി യു.എ.ഇയിൽനിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇതിനെ സൂയസ് കനാൽ പ്രതിസന്ധി ഒരുനിലക്കും ബാധിക്കുന്നില്ലെന്നതും ആശ്വാസകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സൗദി അറേബ്യക്കും ഇറാഖിനുംശേഷം ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. മൂന്ന് മില്യൺ ബാരൽ എണ്ണ വരെ രാജ്യത്ത് ദിനംപ്രതി ഉൽപാദിപ്പിക്കുന്നുണ്ട്. 'സൂമെഡ്' പൈപ്പ്ലൈൻ വഴി രണ്ടര മില്യൺ ബാരൽ വരെ പമ്പ് ചെയ്യാൻ കഴിയും. അതിനാൽ സൂയസ് കനാൽ പ്രതിസന്ധി പെെട്ടന്ന് പരിഹരിച്ചില്ലെങ്കിലും യു.എ.ഇയെ ബാധിക്കില്ല. എന്നാൽ, കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് നാണയെപ്പരുപ്പമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാേയക്കും.
കൂറ്റൻ ജാപ്പനീസ് കണ്ടെയ്നർ കപ്പൽ 'എവർ ഗിവൺ' മണൽതിട്ടയിൽ തടഞ്ഞ് സൂയസ് കനാലിൽ യാത്രതടസ്സം സൃഷ്ടിച്ചിട്ട് അഞ്ചു ദിവസമായി. 10 ദിവസമെങ്കിലും കപ്പൽ നീക്കാൻ ഇനിയും വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 350ഒാളം കപ്പലുകളാണ് നിലവിൽ തടസ്സം നീങ്ങുന്നത് കാത്ത് ചെങ്കടലിൽ കിടക്കുന്നത്. ലോകത്തെ ചരക്കു ഗതാഗതത്തിെൻറ 12 ശതമാനവും ഇൗ വഴിയാണ്. ഏഷ്യൻ രാജ്യങ്ങളുടെ യൂറോപ്പിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനാണ് മനുഷ്യനിർമിതിയായ സൂയസ് കനാലിനെ പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിദഗ്ധ സംഘത്തിെൻറ നേതൃത്വത്തിൽ കപ്പൽ നീക്കാനുള്ള ശ്രമം ഉൗർജിതമാണ്. കപ്പലിലെ കാർഗോ നീക്കാൻ കൂടുതൽ സംവിധാനമൊരുക്കാൻ ഇൗജിപ്ഷ്യൻ പ്രസിഡൻറ് ഞായാറാഴ്ച ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.