സുഗതാഞ്ജലി മേഖലതല മത്സരങ്ങള്‍ സമാപിച്ചു
text_fieldsഅബൂദബി: മലയാളം മിഷന് മൂന്നാമത് സുഗതാഞ്ജലി ആഗോളതല കാവ്യാലാപന മത്സരത്തിന്റെ മുന്നോടിയായി അബൂദബി ചാപ്റ്ററിനു കീഴിലുള്ള മേഖലതല മത്സരങ്ങള്‍ സമാപിച്ചു. കേരള സോഷ്യല്‍ സെന്റര്‍, അബൂദബി മലയാളി സമാജം, അബൂദബി സിറ്റി, ഷാബിയ, ബദാസായിദ്, അല്‍ ദഫ്റ മേഖലകളിലായി നടന്ന മത്സരങ്ങളില്‍ നൂറിലേറെ വിദ്യാർഥികള്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ നിന്ന് സബ്ജൂനിയര് വിഭാഗത്തില്‍ വേദ മനു, മാളവിക രാംദാസ്, ദേവന രമേശ്, ജനാര മുഹമ്മദ്, ശ്രേയ ശ്രീലക്ഷ്മി കൃഷ്ണ, ദേവി തരുണിമ പ്രഭു, സെഹ്റിന്‍ ഫാത്തിം സുനില്‍, ആദി കൃഷ്ണ, ആരോണ്‍ കൃഷ്ണ, ആവന്ന മേരി കൊട്ടേക്കാരന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ആനന്ദ് നാരായണന്, പാര്‍വതി ജ്യോതിഷ്, മനസ്വിനി വിനോദ്, അല്‍ഫോണ്‍സ് സെബാന് ജോമി, ജയനന്ദന രതീഷ്, ബെന്‍ ടോം പ്രിന്‍സണ്‍, ശ്രീനിക രാജഗോപാലന്‍, അനന്യ സുനില്‍, ദേവ് നിരഞ്ജന് പ്രഭു, എം.എസ്. മാധവ് , ഐറ മുഹമ്മദ് സാദിഖ്, ഋഥ്വിക് രേവന്ദ്, മുഹമ്മദ് മൂസ, റൂബ മൂസ എന്നിവരും ചാപ്റ്റര്‍തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകളായിരുന്നു മത്സരത്തിന് പരിഗണിച്ചത്.
ചാപ്റ്റര്‍ മത്സരത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാരായിരിക്കും ആഗോളതല കാവ്യാലാപനമത്സരത്തില്‍ മാറ്റുരക്കുക. മേഖല തല മത്സരങ്ങള്‍ക്ക് കോഓഡിനേറ്റര്‍മാരായ എ.പി. അനില്‍കുമാര്‍, പ്രജിന അരുണ്‍, ധനേഷ്കുമാര്‍, സുമ വിപിന്‍, സെറിന്‍ അനുരാജ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.