സുഹൂർ മീറ്റ് സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സുഹൂർ മീറ്റ്
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സുഹൂർ മീറ്റും ഭാഷാ സമരരക്തസാക്ഷി അനുസ്മരണവും സംഘടിപ്പിച്ചു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ മലപ്പുറം ഭാഷാ സമര രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി.
റമദാനിൽ ആത്മ സംസ്കരണത്തിലൂടെ ആർജിച്ചെടുക്കുന്ന സൂക്ഷ്മതയും ജീവിത വിശുദ്ധിയും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധ്യമാവണമെന്ന് ഡോ. സുബൈർ ഹുദവി റമദാൻ സന്ദേശത്തിൽ പറഞ്ഞു. ഡോ. അൻവർ അമീൻ, യഹ്യ തളങ്കര, പി.കെ. ഇസ്മായിൽ, അബ്ദുൽ വാഹിദ് മുസ്ലിയാർ, ഷൗക്കത്ത് , ഹൈദർ, ചെമ്മുക്കൻ യാഹുമോൻ, കെ.പി.എ. സലാം, പി.വി. നാസർ, ബാബു എടക്കുളം എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റിയുടെ പൊളിറ്റിക്കൽ സ്കൂൾ ബ്രോഷർ പ്രകാശനം പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു .
ജില്ല ഭാരവാഹികളായ സി.വി. അഷ്റഫ്, ഒ.ടി. സലാം, ഷകീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, അമീൻ കരുവാരകുണ്ട്, നാസർ കുറുമ്പത്തൂർ, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, ലത്തീഫ് തെക്കെഞ്ചേരി, ഇബ്രാഹിം വട്ടംകുളം, സിനാൻ മഞ്ചേരി, ടി.പി. സൈദലവി, ശിഹാബ് ഏറനാട്, നാസർ എടപ്പറ്റ, മുസ്തഫ ആട്ടീരി, മൊയ്തീൻ പൊന്നാനി, ശരീഫ് മലബാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എ.പി. നൗഫൽ സ്വാഗതവും കരീം കാലടി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.